കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ സംവരണ നിയമങ്ങള്‍ അട്ടിമറിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍വീസില്‍ കരാര്‍ നിയമനങ്ങള്‍ മാത്രം നല്‍കുന്നു. കരാര്‍ നിയമനങ്ങളിലൂടെ സംവരണം ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ഥിരനിയമനങ്ങള്‍ നല്‍കുന്നത് കേരളമാണ്. സ്‌കോളര്‍ഷിപ്പോടെ വിദേശത്ത് ഉപരിപഠനം നടത്തിയത് കേരളത്തിലെ എണ്ണൂറ് വിദ്യാര്‍ത്ഥികളാണെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യം കിട്ടി മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സാമൂഹ്യനീതി ഉറപ്പാക്കാന്‍ ഇതുവരെയായിട്ടില്ല. രാജ്യത്ത് സംവരണ ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കുന്നു
കരാര്‍ ജോലിയില്‍ മാത്രം നിയമനം നല്‍കുന്നു. ഇതോടെ സംവരണ ആനുകൂല്യങ്ങള്‍ നഷ്ടമാകുന്നു. ഈ സാഹചര്യത്തിലും കേരളം ഈ ഭാഗങ്ങളെ ചേര്‍ത്ത് പിടിച്ച് മുന്നോട്ടുപോകുന്നു.കേരളം മാതൃകാപരമായ സമീപനമാണ് സ്വീകരിക്കുന്നത്. 8 വര്‍ഷത്തിനുള്ളില്‍ 800 വിദ്യാര്‍ഥികളാണ് പട്ടികജാതി വിഭാഗത്തില്‍നിന്ന് വിദേശത്ത് ഉപരിപഠനത്തിനായി പോയത്. സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പിലൂടെയാണ് ഇവര്‍ പഠിച്ചത്
പ്രതിവര്‍ഷം 72 പട്ടികജാതി വിഭാഗം കുട്ടികള്‍ക്കാണ് പാലക്കാട് മെഡിക്കല്‍ കോളേജിലൂടെ എംബിബിഎസ്
പഠനം ഉറപ്പാക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here