‘സ്ത്രീകള്‍ക്ക് സിനിമ രംഗത്ത് നിര്‍ഭയമായി പ്രവര്‍ത്തിക്കാന്‍ സുരക്ഷയൊരുക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം’: മുഖ്യമന്ത്രി

സ്ത്രീകള്‍ക്ക് സിനിമ രംഗത്ത് നിര്‍ഭയമായി പ്രവര്‍ത്തിക്കാന്‍ സുരക്ഷ ഒരുക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ശ്രീകുമാരന്‍ തമ്പി പുരസ്‌കാര ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ALSO READ: നടൻ ദർശന് ജയിലിനുള്ളിൽ വിഐപി പരിഗണന: ജയിൽ ഡിജിപിയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കലാകാരികളുടെ മുന്നില്‍ ഒരു ഉപാധികളും ഉണ്ടാകരുത്. മനുഷ്യനെ മലിനമാക്കുന്ന കാര്യങ്ങള്‍ സിനിമയില്‍ ഉണ്ടായാല്‍ ആപത്താണ്. സിനിമയില്‍ സ്ത്രീകള്‍ക്ക് നിര്‍ഭയമായി ജോലി ചെയ്യാന്‍ കഴിയണമെന്നും പറഞ്ഞ അദ്ദേഹം സിനിമയിലെ ഓരോ അംശവും ജനമനസുകളെ ബാധിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ചലച്ചിത്ര രംഗത്തെ ശുദ്ധീകരിക്കുന്നതിനാണ് സര്‍ക്കാര്‍ നടപടികള്‍ ഇതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഹേമ കമ്മിറ്റിയെ നിയോഗിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: രാജ്യസഭയില്‍ എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം: കെ സി വേണുഗോപാല്‍ മാപ്പു പറയണമെന്ന് ഐഎന്‍എല്‍

തലസ്ഥാനത്തെ സിനിമ ആസ്വാദകരെ സാക്ഷിയാക്കി നടന്‍ മോഹന്‍ലാലിന് ശ്രീകുമാരന്‍ തമ്പി പുരസ്‌കാരം സമ്മാനിച്ചു. കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച നിശാഗന്ധിയിലെ വേദിയില്‍ ആയിരങ്ങളാണ് പുരസ്‌കാരം സമ്മാനിക്കുന്നത് കാണാനായി എത്തിയത്. ഏവരോടും നന്ദി അറിയിച്ചാണ് മോഹന്‍ലാല്‍ മറുപടി പറഞ്ഞത്.

ചടങ്ങില്‍ ശ്രീകുമാരന്‍ തമ്പിയെ ആദരിച്ചു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ അധ്യക്ഷത വഹിച്ച മടങ്ങില്‍ സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍, മുന്‍ നിയമസഭാ സ്പീക്കര്‍ എം.വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News