‘അന്നും ഇന്നും ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെ എന്നതാണ് ഞങ്ങളുടെ നിലപാട്’ സോളാർ കേസിൽ ഷാഫി പറമ്പിലിൻ്റെ അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ മറുപടി

സോളാർ കേസിലെ ഷാഫി പറമ്പിലിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സോളാര്‍ തട്ടിപ്പ് കേസുകള്‍ കേരളത്തിലെ ഭരണരംഗത്ത് യുഡിഎഫ് നേതൃത്വത്തില്‍ നടന്ന അധികാര ദുര്‍വിനിയോഗത്തി ന്‍റെയും അഴിമതിയുടെയും അരാജകത്വത്തിന്‍റെയും സ്വാധീനം എത്ര വലുതാണെന്ന് തുറന്ന് കാണിച്ച സംഭവമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിന്‍റെ വികസനത്തിന് വേണ്ടി ഉപയോഗിക്കാനുള്ള പാരമ്പര്യേതര ഊര്‍ജ്ജ പദ്ധതിയെയാണ് കോടികള്‍ അഴിമതിയിലൂടെ തട്ടിയെടുക്കുന്ന അവസരമാക്കി മാറ്റിയതെന്നും, തട്ടിപ്പുകാരും ഇടനിലക്കാരും ഭരണത്തിന്‍റെ ഇടനാഴികളില്‍ ആധിപത്യം സ്ഥാപിച്ച അവസ്ഥയാണ് ഇതുണ്ടാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: കോഴിക്കോട് കാപ്പാട് വിനോദസഞ്ചാര കേന്ദ്രത്തിൽ ചത്ത കുതിരക്ക് പേവിഷബാധ സ്ഥിരീകരിച്ചു

‘സോളാര്‍ തട്ടിപ്പുകേസ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ സൃഷ്ടിച്ചെടുത്തതോ കെട്ടിച്ചമച്ചതോ ആയ കേസല്ല. ആ കേസിന്‍റെ തുടക്കം മുതല്‍ അഭിനയിക്കുന്ന കഥാപാത്രങ്ങള്‍ കോണ്‍ഗ്രസ്സുകാരാണ്. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കട്ടെ എന്ന നിലപാടാണ് ഞങ്ങള്‍ സ്വീകരിച്ചത്. അന്നും ഇന്നും അതുതന്നെയാണ് ഞങ്ങളുടെ നിലപാട്. വ്യവസ്ഥാപിതമായ രീതിയില്‍ നിയമപരമായ അന്വേഷണം നടക്കട്ടെ. അതില്‍ കുറ്റം തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടട്ടെ. സോളാര്‍ തട്ടിപ്പു പരാതികള്‍ ഉയര്‍ന്നു വന്ന ഘട്ടത്തിലും അതില്‍ അന്നത്തെ ഭരണ നേതൃത്വത്തിന്‍റെയും അന്നത്തെ മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവരുടെ പേരുകള്‍ ഉയര്‍ന്നപ്പോഴും ഇപ്പോള്‍ സി ബി ഐ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ പേരില്‍ പ്രതിപക്ഷം അവകാശവാദങ്ങള്‍ ഉന്നയിക്കുമ്പോഴും ഞങ്ങളുടെ നേരത്തെ എടുത്ത നിലപാടില്‍ മാറ്റമില്ല’, മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: രണ്ട് കമ്പനികളുടെ ഇടപാടിനെ മാസപ്പടിയെന്ന് പേരിട്ട് വിളിക്കുന്നത് ചില പ്രത്യേക മനോനിലയുടെ ഭാഗം:മുഖ്യമന്ത്രി

‘അന്നത്തെ മുഖ്യമന്ത്രിക്കെതിരെ അതിശക്തമായി രംഗത്തെത്തുകയും പത്തനംതിട്ട കോടതിയില്‍ രഹസ്യമൊഴി കൊടുക്കുകയും ചെയ്ത മല്ലേലില്‍ ശ്രീധരന്‍നായര്‍ കോണ്‍ഗ്രസുകാരനായ, കെപിസിസി അംഗമായിരുന്ന വ്യവസായിയാണ്. അദ്ദേഹത്തിന്‍റെ മൊഴിയില്‍ ആണ് അന്നത്തെ മുഖ്യമന്ത്രിക്കെതിരെ ശക്തമായ ആക്ഷേപം ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ മുറിയില്‍ വെച്ച് അന്നത്തെ മുഖ്യമന്ത്രി നല്‍കിയ ഉറപ്പിന്‍റെ അടിസ്ഥാനത്തിലാണ് താന്‍ പണം കൈമാറ്റം ചെയ്തുവെന്നാണ് അദ്ദേഹത്തിന്‍റെ മൊഴി. ഇതില്‍ എവിടെയാണ് പിന്നീടുവന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്‍റെ പങ്ക്?’, മുഖ്യമന്ത്രി ചോദിച്ചു.

‘അന്നത്തെ മുഖ്യമന്ത്രിയെ വ്യക്തിപരമായി ലക്ഷ്യം വെച്ച് ഏറ്റവും അധികം ആക്ഷേപം അക്കാലത്ത് ഉന്നയിച്ചതും മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിരന്തരം പ്രസ്താവന നടത്തിയതും അന്നത്തെ ഭരണമുന്നണിയുടെ ചീഫ് വിപ്പ് പദവി ഒരു ഘട്ടത്തില്‍ വഹിച്ചിരുന്ന വ്യക്തിയായിരുന്നു. മുഖ്യമന്ത്രിയുടെ സെക്രട്ടറിയേറ്റിലെ ഓഫീസ് മുറിയില്‍ പരാതിക്കാരിയേയും അന്നത്തെ മുഖ്യമന്ത്രിയെയും അരുതാത്ത രീതിയില്‍ താന്‍ കണ്ടുവെന്ന് മുന്‍ ചീഫ് വിപ്പ് പറഞ്ഞതിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോഴും പൊതുജനങ്ങള്‍ക്ക് മുന്നില്‍ ലഭ്യമാണ്. ഇതില്‍ ഞങ്ങള്‍ എവിടെയാണ്?’, മുഖ്യമന്ത്രി ചോദിച്ചു.

ALSO READ: പൂവച്ചൽ കൊലപാതകം; ഒളിവിൽപോയ പ്രതി പിടിയിൽ

‘നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ യാതൊരു പക്ഷഭേദവും കാണിക്കാതെ മുന്നോട്ടുപോകാന്‍ മടിയില്ലാത്ത സര്‍ക്കാരാണ് ഇപ്പോള്‍ അധികാരത്തിലുള്ളത്. എന്നാല്‍, ലഭ്യമല്ലാത്ത റിപ്പോര്‍ട്ടില്‍ ഉണ്ടെന്നു പറയപ്പെടുന്ന പരാമര്‍ശങ്ങളുടെ പേരില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന ആവശ്യം നിങ്ങള്‍ക്ക് അറിയാത്തതല്ല. ഇവിടെ ഞങ്ങളാരും ആരെയും വേട്ടയാടിയിട്ടില്ല. ആരാണ് വേട്ടയാടിയത് എന്ന് നിങ്ങള്‍ തന്നെ ആലോചിച്ചാല്‍ മതി. കെട്ടടങ്ങിയ ഒരു വിഷയത്തെ ഇവിടെ ഈ സഭയില്‍ ചര്‍ച്ചയ്ക്ക് അനവസരത്തില്‍ ഉയര്‍ത്തിക്കൊണ്ടുവന്നത് തന്നെ ആ തരത്തിലുള്ള വേട്ടയാടലല്ലേ? മറുപടി നിങ്ങള്‍ പറയുക. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ യുഡിഎഫും ഒരു വിഭാഗം മാധ്യമങ്ങളും ചേര്‍ന്നു നടക്കുന്ന ഗൂഢനീക്കങ്ങള്‍ തിരിച്ചറിയാന്‍ പ്രാപ്തിയുള്ളവരാണ് ഇന്നാട്ടിലെ ജനങ്ങള്‍’, മുഖ്യമന്ത്രി വ്യക്തമാക്കി.

‘ദല്ലാൾ കഥ നിങ്ങളുടെ ആവശ്യത്തിന് കെട്ടിച്ചമക്കുന്ന കഥയാണ്. അത്ര പെട്ടെന്ന് എന്റടുത്തു വരാനുള്ള മാനസികാവസ്ഥ അയാൾക്ക് കാണില്ലെന്ന് മാത്രമേ ഇപ്പോൾ പറയാനുള്ളൂ. മുമ്പ് ദല്ലാല്‍ നന്ദകുമാറിനെ ഇറക്കി വിട്ട ആളാണ് താൻ. സതീശനും വിജയനും തമ്മിൽ വ്യത്യാസമുണ്ട്. സോളാർ കേസ് സംബന്ധിച്ച് പരാതി വരുന്നത് അധികാരത്തിൽ വന്ന് മൂന്നുമാസം കഴിഞ്ഞാണ്. വന്ന പരാതിയിൽ നടപടി സ്വീകരിച്ചു എന്നല്ലാതെ രാഷ്ട്രീയമായി ഒരു തരത്തിലുള്ള ഇടപെടലും അന്വേഷണ ഘട്ടത്തിൽ എടുത്തിട്ടില്ല. ഒന്നേ ഞാൻ പറയുന്നുള്ളൂ. ഇവിടെ കോൺസ്പിറസി നടന്നു എന്ന് നിങ്ങൾ പറഞ്ഞു. അതിൽ അന്വേഷണം വേണമെന്നും പറഞ്ഞു. ആ സിബിഐ റിപ്പോർട്ടിന്റെ ഭാഗമായി നിങ്ങൾ ഉന്നയിക്കാനുള്ള കാര്യങ്ങൾ ഉന്നയിക്കുക. അതിൽ നിയമപരമായ പരിശോധന നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതാണ്. വസ്തുതകളുടെയോ ന്യായത്തിന്‍റെയോ പിന്‍ബലം നിങ്ങള്‍ക്കില്ല. അതുകൊണ്ട്, ഈ ചര്‍ച്ചകളുടെ വെളിച്ചത്തില്‍ പ്രമേയം തള്ളിക്കളയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News