ജനങ്ങളാണ് മണ്ഡലത്തിലെ വിധികർത്താക്കൾ; പുതുപ്പള്ളി ശ്രദ്ധാകേന്ദ്രം, മുഖ്യമന്ത്രി

പുതുപ്പള്ളി ശ്രദ്ധാകേന്ദ്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പല കാര്യങ്ങളിലും വ്യക്തത ഉണ്ടാക്കുന്ന തെരഞ്ഞെടുപ്പാകും പുതുപ്പള്ളിയിലേത്. വോട്ടവകാശം ശരിയായി വിനിയോ​ഗിക്കുക എന്നതാണ് പ്രധാനമെന്നും പുതുപ്പള്ളിയിൽ നടക്കുന്ന എൽഡിഎഫ് പ്രചാരണ പരിപാടിയിൽ മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളാണ് മണ്ഡലത്തിലെ വിധികർത്താക്കളെന്നും പുതുപ്പള്ളിയുടെ സ്ഥിതി എന്താണെന്ന് ഇവിടുത്തെ ജനങ്ങൾക്കറിയാം… വികസനം എന്നത് നാടിനോടുള്ള പ്രതിബദ്ധതയുടെ ഭാഗമാണ്… കേരളം മുഴുവൻ വികസനം എന്നതാണ് സർക്കാർ നയം. ഉപതെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിലെ പ്രശ്നങ്ങൾ ചർച്ചയാകും. നാടിന്റെ വികസനം ഉപതെരഞ്ഞെടുപ്പിൽ ചർച്ചയാകും. വികസനവും മറ്റ് സ്ഥലങ്ങളുമായുള്ള താരതമ്യവും ചർച്ചയാകും മുഖ്യമന്ത്രി പറഞ്ഞു.

Also Read: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പല കാര്യങ്ങളിലും വ്യക്തത ഉണ്ടാകും: മുഖ്യമന്ത്രി

ഏഴ് വർഷം മുമ്പ് ഇവിടെ ഒന്നും ശരിയാകില്ല എന്ന തോന്നലായിരുന്നു ജനങ്ങൾക്ക് ഉണ്ടായിരുന്നത്. യുഡിഎഫ് ആയിരുന്നു അധികാരത്തിലെങ്കിൽ പല വികസന പ്രവൃത്തികളും അവിടെ തന്നെ കിടക്കുമായിരുന്നു. ദേശീയ പാതാ വികസനത്തിൽ യുഡിഎഫ് സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ല. എൽഡിഎഫ് കാലത്ത് ദേശീയ പാതയെ ആദ്യം എതിർത്തവർ പിന്നീട് അനുകൂലിച്ചു. ന്യായമായ നഷ്ടപരിഹാരം സർക്കാർ കൊടുത്തു. യുഡിഎഫ് കാണിച്ച കെടുകാര്യസ്ഥതയുടെ ഫലമായാണ് അധിക തുക നഷ്ടപരിഹാരമായി നൽകേണ്ടി വന്നത്. 2021ലും എൽഡിഎഫ് സർക്കാർ അല്ലായിരുന്നുവെങ്കിൽ ദേശീയ പാതയുടെ കാര്യത്തിൽ ഒരു മാറ്റവും ഉണ്ടാകുമായിരുന്നില്ല.

കേരളത്തിലെ എല്ലാ പ്രദേശങ്ങളും വികസനത്തിന്റെ സ്വാദറിയണം. ഗെയിൽ വാതക പൈപ്പ് ലൈൻ ഇടാൻ അധികൃതർ ക്യാമ്പ് ചെയ്തിരുന്നു. എന്നാൽ അതിന് വേണ്ടതൊന്നും യുഡിഎഫ് സർക്കാർ ചെയ്തില്ല. എൽഡിഎഫ് സർക്കാരാണ് ഗെയിൽ പൈപ്പ് ലൈനിടാനുള്ള നടപടി തുടങ്ങിയത്. അതിനോട് എല്ലാവരും സഹകരിച്ചു. ഇപ്പോൾ പദ്ധതി പ്രാബല്യത്തിൽ വന്നു. യുഡിഎഫ് കാലത്ത് വിദ്യാലയങ്ങൾ അടഞ്ഞു. കുട്ടികൾ കൊഴിഞ്ഞു. മറ്റ് മണ്ഡലങ്ങളുമായി താരതമ്യപ്പെടുത്തിയാൽ വികസനം കാര്യമായി എത്തിയില്ല എന്നാരോപണം ഉള്ള പുതുപ്പള്ളിയിലും നല്ല സ്കൂളുകളുണ്ട്. അത് സംസ്ഥാന സർക്കാർ ചെലവഴിച്ചതാണ്. പൊതു വിദ്യാഭ്യാസ മേഖല ശക്തിപ്പെട്ടു. ദേശീയ തലത്തിൽ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയെന്നും മുഖൈമന്ത്രി പ്രചാരണ വേദിയിൽ കൂട്ടിച്ചേർത്തു.

Also Read: ‘മൂന്നരക്കോടി വരുന്ന മലയാളികളെ പട്ടിണിക്കിടുന്നതിനെതിരെ നടത്തേണ്ട സമരം, എന്നാല്‍ യുഡിഎഫ് ചെയ്യുന്നത്’; വിമര്‍ശിച്ച് മന്ത്രി കെ രാജന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News