സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലാത്ത സർക്കാരാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വനിതകളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുക എന്നതാണ് സർക്കാർ നയമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനമൈത്രി പൊലീസ് സംഘടിപ്പിക്കുന്ന സ്ത്രീ സുരക്ഷാ എക്സ്പോ ഉദ്‌ഘാടനം ചെയ്ത് തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീസമൂഹത്തിന് ആകെ ഉപകാരപ്പെടുന്ന പദ്ധതിയാണിത്. ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.
സ്ത്രീകളുടെ സാമൂഹിക പദ്ധതി ഉയർത്തി സ്ത്രീ ശാക്തീകരണം സാധ്യമാക്കാൻ സർക്കാർ ശ്രമിക്കുകയാണ്. പൊലീസിൽ കൂടുതൽ വനിതകളെ റിക്രൂട്ട് ചെയ്യാനുള്ള തീരുമാനം ഇതിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന അതിക്രമത്തെ അതീവ ഗൗരവത്തോടെ സർക്കാർ പരിഗണിക്കുകയാണ്. കുറ്റവാളികൾ എത്ര ഉന്നതരായാലും നിയമത്തിനു മുന്നിൽ എത്തിക്കുന്ന കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here