‘ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നതിന് നേതൃത്വം നല്‍കുന്നവരാണ് രാജ്യം ഭരിക്കുന്നത്’: മുഖ്യമന്ത്രി

pinarayi vijayan

ന്യൂനപക്ഷങ്ങളെ എല്ലാ രാജ്യങ്ങളും സംരക്ഷിക്കുന്നു. എന്നാല്‍ നമ്മുടെ ഭരണാധികാരികള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വികാരം പ്രകടിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചേലക്കരയില്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘപരിവാര്‍ ആക്രമണങ്ങള്‍ക്ക് ക്രൈസ്തവര്‍ ഇരയാകുന്നു. ഒരു നടപടിയും സ്വീകരിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ അക്രമികള്‍ക്ക് സംരക്ഷണം നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: വഖഫിനെതിരായ ഉറഞ്ഞു തുള്ളൽ: സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്ന് ഐഎൻഎൽ

രാജ്യത്തെ ഒരു വിഭാഗത്തിനെതിരെ ആഭ്യന്തര മന്ത്രി തന്നെ സംസാരിച്ചിരിക്കുന്നു. വര്‍ഗീയവികാരം ഇളക്കിവിട്ട് ഒരു വിഭാഗത്തിനെതിരെ മറുവിഭാഗത്തെ ഇളക്കിവിടാനാണ് ശ്രമം.

ALSO READ: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീഡിയോ എഫ്ബി പേജില്‍ വന്ന സംഭവം; പിന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് സംശയിക്കുന്നതായി കെ പി ഉദയഭാനു

ഭരണാധികാരികള്‍ അക്രമികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന ഒരു സര്‍ക്കാരിന് ചേര്‍ന്നതല്ല. ആഭ്യന്തര മന്ത്രിയുടെ ഉദ്ദേശം വിരോധം ആളുകള്‍ക്കിടയില്‍ സൃഷ്ടിക്കലാണ്. വെറുപ്പിന്റെ അന്തരീക്ഷം നിലനിര്‍ത്തുകയാണ് ലക്ഷ്യം. രാഷ്ട്രീയ ലാഭമാണ് ഉന്നമെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുക എന്നതാണ് എല്‍ഡിഎഫ് നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: കമലാ ഹാരിസിന് ചരിത്രവിജയം പ്രവചിച്ചു; ‘എയറിലായി’ ഇന്ത്യൻ ജ്യോതിഷി

കേരളത്തില്‍ കോണ്‍ഗ്രസ് ബി ജെ പി അവിശുദ്ധ കൂട്ടുകെട്ട് പല സ്ഥലത്ത് പലവിധത്തില്‍ നടപ്പാക്കുന്നു. നേമത്തുണ്ടാക്കിയ ഡീല്‍ അതിന് ഉദാഹരണം. ചിലയിടത്ത് അത് വിജയിച്ചു. ചിലയിടത്ത് പരാജയപ്പെട്ടു. തൃശൂരിലെ ബിജെപി വിജയത്തില്‍ വോട്ടിന്റെ കണക്ക് പരിശോധിച്ചാല്‍ ആരുടെ വോട്ടാണ് ബിജെപിക്ക് പോയതെന്ന് വ്യക്തമാകും. കോണ്‍ഗ്രസും ബിജെപിയും ഒരേ മനസ്സോടെ എല്‍ഡിഎഫിനെതിരെ നീങ്ങുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News