‘ബിജെപി നിലവിട്ട് പ്രവർത്തിക്കുന്നു, അവർ എല്ലായ്പ്പോഴും വർഗീയ കാർഡാണ് ഇറക്കാറുള്ളത്’: മുഖ്യമന്ത്രി

ബിജെപി നിലവിട്ട് പ്രവർത്തിക്കുന്നുവെന്നും അവർ എല്ലായ്പ്പോഴും വർഗീയ കാർഡാണ് ഇറക്കാറുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ അപകടം മണക്കുമ്പോൾ കൂടുതൽ വർഗീയത ഇറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിലെ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: ഇസ്രയേല്‍ സൈന്യം പിന്മാറിയ ആശുപത്രി പരിസരം ശവപ്പറമ്പ്; കൂട്ടക്കുഴിമാടത്തില്‍ സ്ത്രീകളും കുട്ടികളും

ഒരിക്കലും പ്രതീക്ഷിക്കാത്ത നടപടികളാണ് അടുത്ത ദിവസങ്ങളിൽ ഉണ്ടായത്. പ്രധാനമന്ത്രി രാജ്യത്തെ ഒന്നിച്ച് നയിക്കാൻ ബാധ്യതപ്പെട്ടയാളാണ്. പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ പ്രസംഗം രാജ്യവിരുദ്ധമാണെന്നും രാജ്യത്തെ ഒരു വിഭാഗത്തെ അകറ്റി നിർത്താൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു.

ALSO READ: ആര്‍ക്കും രാഷ്ട്രീയത്തില്‍ ചേരാം, രാഷ്ട്രീയ മൈലേജിനു വേണ്ടി ചരിത്രം വളച്ചൊടിക്കരുത്; കങ്കണക്കെതിരെ സുബാഷ് ചന്ദ്രബോസിന്റെ കുടുംബം

പ്രധാനമന്ത്രി മുസ്ലീങ്ങളെ പേരെടുത്ത് പറഞ്ഞ് അധിക്ഷേപിക്കുന്നു. സങ്കൽപ്പ കഥകൾ കെട്ടിച്ചമച്ച് മുസ്ലീം വിരോധം സൃഷ്ടിക്കുന്നു. മുസ്ലീങ്ങളെ നുഴഞ്ഞു കയറ്റക്കാരായാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. രാജ്യത്തെ സന്തതികൾ എങ്ങനെയാണ് നുഴഞ്ഞുകയറ്റക്കാരാകുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. തലമുറ തലമുറയായി ഇവിടെ വളർന്ന് വന്നവരാണ്. സ്വാതന്ത്യ സമരത്തിൽ നിന്ന് മുസ്ലീങ്ങളെ മാറ്റിനിർത്താൻ കഴിയുന്നതല്ല. രക്തസാക്ഷിത്വം വഹിക്കേണ്ടി വന്നവരിൽ ഒരുപാട് മുസ്ലീങ്ങളുണ്ട്. പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും നടപടി ഉണ്ടാകില്ലെന്ന ആത്മവിശ്വാസം എങ്ങനെ പ്രധാനമന്ത്രിക്ക് ഉണ്ടാകുന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു. പ്രത്യക്ഷതയിൽ വർഗ്ഗീയതയാണ് പറയുന്നത്. ചട്ടങ്ങൾക്കും നിയമങ്ങളും പരസ്യമായി ലംഘിക്കുന്ന പ്രസ്താവനയിൽ പ്രധാനമന്ത്രിക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News