സംസ്ഥാനത്തെ വരിഞ്ഞു മുറുക്കാനുള്ള ശ്രമം കേന്ദ്രം നടത്തുന്നു, കേരളം രാജ്യത്ത് പ്രത്യേക തുരുത്തായി നിലനിൽക്കുന്നു: മുഖ്യമന്ത്രി

സംസ്ഥാനത്തെ വരിഞ്ഞു മുറുക്കാനുള്ള ശ്രമം കേന്ദ്ര സർക്കാർ നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം രാജ്യത്ത് പ്രത്യേക തുരുത്തായി നിലനിൽക്കുന്നുവെന്നും, കേന്ദ്ര വലതുപക്ഷ നയത്തിൽ നിന്ന് വ്യത്യസ്തമായ ബദൽ നയമാണ് കേരളം നടപ്പാക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരണ റാലി ഉദ്ഘാടനം ചെയ്ത് തലശ്ശേരിയില്‍ സംസാരിക്കുന്നതിനിടെ മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: കോടിയേരി ഒപ്പമുണ്ട് എന്ന തോന്നലാണ് എല്ലായ്‌പ്പോഴും; മുഖ്യമന്ത്രി

‘പാര്‍ട്ടി നേതാവ് മരണപ്പെടുമ്പോള്‍ സാന്നിധ്യം മാത്രമാണ് ഇല്ലാതാക്കുന്നത്. അവര്‍ ചെയ്ത കാര്യങ്ങള്‍ തലമുറകളിലേക്ക് പടരും. പാര്‍ട്ടി ചരിത്രത്തില്‍ നിന്ന് കോടിയേരിയുടെ സംഭാവനകള്‍ വേര്‍തിരിച്ചെടുക്കാനാകില്ല. പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ കോടിയേരി വ്യക്തിപരമായി വഹിച്ച പങ്ക് വിസ്മരിക്കാനാകില്ല. വര്‍ഗ്ഗീയവാദികളുടെയും രാഷ്ട്രീയ എതിരാളികളുടെയും ആക്രമണത്തില്‍ നിന്ന് തളരാതെ മുന്നോട്ട് നീങ്ങാനുള്ള മനസാനിധ്യം ഉണ്ടായിരുന്നു കോടിയേരിക്ക്. ജീവിതാവസാനം വരെ മനസാനിധ്യം നിലനിര്‍ത്തി. പ്രചോദനമാകുന്നതാണ് കോടിയേരിയുടെ ജീവിതം.പാര്‍ട്ടിക്ക് മുകളിലല്ല താന്‍ എന്ന കമ്യൂണിസ്റ്റ് എളിമബോധം കോടിയേരിക്കുണ്ടായിരുന്നു’, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News