‘നമ്മുടെ നാടിനെ സാമ്പത്തികമായി ഞെരുക്കാനുള്ള എല്ലാ കാര്യങ്ങളും ബിജെപി സർക്കാർ നടത്തിവരികയാണ്’; മുഖ്യമന്ത്രി

PINARAYI VIJAYAN

നമ്മുടെ നാടിനെ സാമ്പത്തികമായി ഞെരുക്കാനുള്ള എല്ലാ കാര്യങ്ങളും ബിജെപി സർക്കാർ നടത്തിവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിക്ക് ജയിക്കാനുള്ള സാഹചര്യം ഒരുക്കാൻ കോൺഗ്രസിനും ലീഗിനും മടിയില്ലെന്നും ഒരു ഘട്ടത്തിൽ പോലും യുഡിഎഫ് ഒരു ശബ്ദം ഉയർത്തിയില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. സിപിഐഎം കോഴിക്കോട് നോർത്ത് ഏരിയ കമ്മിറ്റി ഓഫിസിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഇന്ന് കാണുന്ന കേരളം പെട്ടെന്ന് ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല.വിശ്രമമില്ലാതെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാനുള്ള ശ്രമങ്ങളാണ് ശത്രു വർഗ്ഗം സ്വീകരിച്ചു പോന്നത്.ആർഎസ്എസ് കോൺഗ്രസ് ഗവൺമെൻറ് ഗവൺമെൻറ് ഇതേ ജോലിയാണ് ചെയ്തത് .ബിജെപി എന്ന് പറയുന്നത് ആർഎസ്എസിന്റെ പണിയാണ് എടുത്തത്.സംഘപരിവാർ പലപ്പോഴും ന്യൂനപക്ഷ വേട്ടയാണ് നടത്തിയത്. അത് പലപ്പോഴും വംശഹത്യയായി മാറി.” – മുഖ്യമന്ത്രി പറഞ്ഞു.

ALSO READ; ഡോ. മോഹനന്‍ കുന്നുമ്മലിന്റെ പുനര്‍നിയമനം; ചാന്‍സലറുടെ നടപടിക്കെതിരെ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ

കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തിക്കുന്ന കാലം മുതൽ ആ പാർട്ടിക്കെതിരെ വലിയ നീക്കങ്ങൾ നടന്നിരുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഓരോ കാലത്തും പാർട്ടിയുടെ പ്രവർത്തനം നടത്താതിരിക്കുക എന്നുള്ളതായിരുന്നു ശത്രു വർഗ്ഗം ആഗ്രഹിച്ചിരുന്നതെന്നും എന്നാലത് നടന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎമ്മിനോട് എൽഡിഎഫിനോടുള്ള വിരോധം നാടിനോടുള്ള വിരോധമായി മാറുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിനെ തകരാൻ വിടാൻ പറ്റില്ല എന്നാണ് സർക്കാരും എൽഡിഎഫും കാണുന്നതെന്നും അടിയന്തര ഘട്ടങ്ങളിൽ നാം ചെയ്തത് നാടിനെ പുനർനിർമ്മിക്കാനുള്ള പ്രവർത്തനങ്ങളാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News