സംസ്ഥാനങ്ങൾ തോറും ബിജെപിക്കെതിരെ കൂട്ടായ്മ രൂപപ്പെടണം എന്നതായിരുന്നു ഇടതുപക്ഷ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൻ ജി ഒ യൂണിയൻ 61 ആം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി ജെ പി ചിന്തിച്ച രീതിയിൽ വിജയിച്ചു വരാൻ അവർക്കായില്ല.
400 ലധികം സീറ്റ് നേടിയാൽ തങ്ങളാഗ്രഹിക്കുന്ന മാറ്റങ്ങൾ കൊണ്ടു വരാനാകുമെന്ന് ധരിച്ച ബിജെപിക്ക് ഭൂരിപക്ഷമില്ലാത്ത തെരഞ്ഞെടുപ്പായി മാറി. രാജ്യത്തിൻ്റെ കരുതലിനുള്ള വിധിയാണ് വന്നത്. തങ്ങൾ ആഗ്രഹിച്ചത് നടപ്പിലാക്കാമെന്ന ബിജെപി ധാരണ മാറ്റി വെക്കേണ്ടി വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അവർ ആഗ്രഹിക്കും വിധമുള്ള സീറ്റ് ലഭിക്കാത്തതിൻ്റെ ഏറ്റവും വലിയ ഘടകം ഉത്തർപ്രദേശാണ്. സമാജ് വാദി പാർട്ടിക്കൊപ്പം ബിജെപിയെ എതിർക്കുന്ന പാർട്ടികളെല്ലാം അണിനിരന്നു. രാജ്യത്തിൻ്റെ ഭാവി നിർണയിക്കുന്നതിൽ നിർണായക പങ്കുവഹിക്കാൻ അവർക്കായെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്നാവശ്യം; മില്‍മ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്
എൻ സി പി ശിവസേന പിളർത്താൻ മഹാരാഷ്ട്രയിൽ ബി ജെ പിക്ക് സാധിച്ചു. എൻസിപിയെ പിളർത്തി വൻവിജയം നേടാമെന്ന ബിജെപി മോഹവും പോയി. മഹാരാഷ്ട്ര ബിജെപിക്കെതിരെ വിധിയെഴുതിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here