മോദിയുടെ ചങ്ങാത്ത രാജ്യമായ അമേരിക്ക പോലും പൗരത്വ നിയമത്തെ തള്ളി പറഞ്ഞു, ലോകത്ത് ഒരു രാജ്യവും പൗരത്വം മതാടിസ്ഥാനത്തിലാക്കിയിട്ടില്ല: മുഖ്യമന്ത്രി

ലോകത്ത് ഒരു രാജ്യത്തും പൗരത്വം മതാടിസ്ഥാനത്തിലാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മോദിയുടെ ചങ്ങാത്ത രാജ്യമായ അമേരിക്ക പോലും പൗരത്വ നിയമത്തെ തള്ളി പറഞ്ഞുവെന്നും, ആർഎസ്എസിന്റെ 100 ആം വർഷത്തിൽ ആർഎസ്എസ് അജണ്ട നടപ്പാക്കാനാണ് ശ്രമമെന്നും, അഭയാർത്ഥികളെ മതാടിസ്ഥാനത്തിൽ ലോകത്ത് ഒരിടത്തും കാണാറില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയിൽ കോൺഗ്രസ് തെറ്റായ സമീപനം സ്വീകരിച്ചു. നിയമസഭയിൽ ഒന്നിച്ച് നിന്നവർ പിന്നീട് മറ്റ് നിലപാടിലേക്ക് പോയി. കേന്ദ്രം പാസാക്കിയ നിയമം സംസ്ഥാനത്ത് നടപ്പാക്കാതിരിക്കാൻ കഴിയില്ലെന്ന സുധാകരൻ്റെ പ്രസ്താവന ഇതിന് തെളിവാണ്. രാഹുൽ ഗാന്ധി പലയാത്രകളും നടത്തി. എന്നാൽ പൗരത്വനിയമത്തെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. സംഘപരിവാർ നയത്തോട് യോജിക്കുന്ന ഒരുപാട് നേതാക്കൾ കോൺഗ്രസിലുണ്ട്’, മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: “ദി കേരള സ്റ്റോറി സിനിമയുടെ പ്രദർശനത്തിലൂടെ നടക്കുന്നത് കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം”: എംവി ഗോവിന്ദൻ മാസ്റ്റർ

‘നമ്മുടെ ജനാധിപത്യ വ്യവസ്ഥ അട്ടിമറിക്കാനാണ് ആർഎസ്എസ് ശ്രമം. ഭരണഘടന സ്ഥാപനങ്ങളെ കൈപ്പിടിയിൽ ഒതുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. കോൺഗ്രസ് നേതാക്കളെ കേന്ദ്ര ഏജൻസികൾ വേട്ടയാടുമ്പോൾ കോൺഗ്രസ് കേന്ദ്ര ഏജൻസികൾക്ക് എതിരാണ് എന്നാൽ കോൺഗ്രസ് ഇതര നേതാക്കളെ കേന്ദ്ര ഏജൻസികൾ വേട്ടയാടുമ്പോൾ, കോൺഗ്രസ് കേന്ദ്ര ഏജൻസികൾക്കൊപ്പമാണ്. ഇതിൻ്റെ ഇരയാണ് കെജ്‌രിവാൾ. മദ്യനയ അഴിമതി ആരോപിച്ചത് കോൺഗ്രസാണ്’, മുഖ്യമന്ത്രി വ്യക്തമാക്കി.

ALSO READ: സിനിമ ചിത്രീകരണത്തിനിടെ അജിത്തിന്റെ കാർ തലകീഴായി മറിഞ്ഞു, ദൃശ്യം കണ്ട് ഞെട്ടലോടെ ആരാധകർ: വീഡിയോ

‘കേന്ദ്ര ഏജൻസിക്ക് വരാൻ അവസരം ഒരുക്കിയത് കോൺഗ്രസാണ്. പരാതിയുമായി ഏജൻസികളെ സമീപിച്ചത് തന്നെ കോൺഗ്രസാണ്. ഇപ്പോഴെങ്കിലും തങ്ങൾക്ക് തെറ്റ് പറ്റിയെന്ന് കോൺഗ്രസ് പറയണം.
ഇപ്പോൾ കേരളത്തിൽ കിഫ്ബിയോടുള്ള കേന്ദ്ര ഏജൻസികളുടെ സമീപനവും,കോൺഗ്രസ് സമീപനവും ഒന്നാണ്. കിഫ് ബിയുടെ പേരിൽ മുൻ ധനമന്ത്രിയെ പാഠം പഠിപ്പിക്കാമെന്നാണ് കോൺഗ്രസിൻ്റെയും,ഇ ഡിയുടെയും കണക്ക് കൂട്ടൽ. ജനാധിപത്യത്തിന് പകരം പണാധിപത്യം കൊണ്ടുവരാനാണ്‌ നീക്കം.
ഇതിൻ്റെ ഭാഗമാണ് ഇലക്ട്രൽ ബോണ്ട്’, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News