‘പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാൻ കഴിയില്ല’: മുഖ്യമന്ത്രി

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്തെ സിഎഎ വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ രാജ്യം മതരാജ്യം ആകണമെന്ന് ആഗ്രഹിച്ചവർ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു. എന്നാൽ നമ്മുടെ നാട് മതനിരപേക്ഷ രാജ്യമായി നിലനിന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിഷ്കൃത രാജ്യങ്ങൾ മത രാഷ്ട്രത്തെ അംഗീകരിക്കുന്നില്ല. അതാണ് അങ്ങനെയുള്ള രാജ്യങ്ങൾ ഇന്ത്യയിലെ പൗരത്വ നിയമത്തിൽ ആശങ്ക അറിയിച്ചത്.

ALSO READ: ഹോളി ആഘോഷത്തിന്റെ വീഡിയോ എടുക്കുന്നതിനിടെ സ്‌കൂട്ടറില്‍ നിന്ന് താഴെ വീണു; റീല്‍സ് കണ്ട് കേസെടുത്ത് പൊലീസ്

പൗരത്വ ഭേദഗതി കേരളത്തിലെ മതനിരപേക്ഷമനസും അംഗീകരിക്കുന്നില്ല.ആർഎസ്എസ് അജണ്ടയാണ് ഇവിടെ നടപ്പാക്കുന്നതെന്നും ഭരണഘടനയെ പിച്ചിചീന്താനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കാൻ ശ്രമം നടക്കുന്നു. ജുഡീഷറിയിൽ പോലും ഇടപെടുന്നു. അന്വേഷണ ഏജൻസികളെ പ്രതിപക്ഷത്തിനെതിരായി ഉപഗോഗിക്കുന്നു. ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയെ തന്നെ ജയിലിൽ ഇട്ടു. തങ്ങൾക്ക് തോന്നുന്നത് എന്തും ചെയ്യും എന്നാണ് ആർഎസ്എസ് പറയുന്നത്. ഇലക്ടറൽ ബോണ്ട്‌ ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണെന്നും ഇടത് പാർട്ടികൾ മാത്രമാണ് അത് വേണ്ട എന്ന് പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: ‘ഓസ്‌കാർ ഉറപ്പ്’, ഇത് മലയാളത്തിന്റെ മൈൽസ്റ്റോൺ; ആകാശദൂതിന് ശേഷം തിയേറ്ററിൽ ഇത്തരത്തിൽ ഒരനുഭവനം ഇതാദ്യം

ഇലക്ടറൽ ബോണ്ട്‌ രാജ്യത്തിന്‌ വേണ്ടതല്ല എന്ന് കോടതിക്ക് കണ്ടെത്തേണ്ടി വന്നു. കണക്കുകൾ പുറത്ത് വിടാൻ കോടതി കടുത്ത ഭാഷയിൽ പറയേണ്ടി വന്നു. നമ്മുടെ രാജ്യത്തിന്റെ മൂല്യങ്ങളെ ആകെ ഇല്ലാതാക്കുകയാണ് മോദി സർക്കാരെന്നും ലോകത്ത് ഒരിടത്തും അഭയാർത്ഥികളെ മാതാടിസ്ഥാനത്തിൽ വേർതിരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആറ് വിഭാഗങ്ങൾക്ക് മാത്രമാക്കി കേന്ദ്രം ഇപ്പോൾ നിയമം കൊണ്ടുവന്നു. ആ ആറ് വിഭാഗങ്ങളിൽ മുസ്ലീങ്ങൾ ഇല്ല. മുസ്ലീങ്ങളെ ഒഴിവാക്കുന്നന്തിനു വേണ്ടിയാണ് നിയമ ഭേദഗതി കൊണ്ട് വന്നത് എന്ന് ആശങ്കപ്പെട്ടാൽ തെറ്റ് പറയാനാകില്ല. പൗരത്വത്തിന് സർട്ടിഫിക്കറ്റ് വാങ്ങേണ്ടത് ഹിന്ദു പൂജാരികളിൽ നിന്നാണ് എന്ന് ഒരു പത്രം ഹെൽപ്പ് ലൈൻ വഴി ചോദിച്ചപ്പോൾ മറുപടി കിട്ടി. ഇങ്ങനെ ഈ രാജ്യത്തെ ജനങ്ങളുടെ പൗരത്വം തീരുമാനിക്കേണ്ടത് പൂജാരിമാരാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഭരണഘടന മൂല്യങ്ങളുടെ നഗ്നമായ ലംഘനമാണ് രാജ്യത്ത് നടക്കുന്നത്. ലോക രാജ്യങ്ങൾ ഈ നിയമത്തിനെതിരെ ആശങ്ക അറിയിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News