‘പാവപ്പെട്ടവരെ കൂടുതൽ പട്ടിണിയിലേക്കും സമ്പന്നരെ അതിസമ്പന്നതയിലേക്ക് എത്തിക്കുന്നതുമാണ് കേന്ദ്ര നയം’: മുഖ്യമന്ത്രി

പാവപ്പെട്ടവരെ കൂടുതൽ പട്ടിണിയിലേക്കും സമ്പന്നരെ അതിസമ്പന്നതയിലേക്ക് എത്തിക്കുന്നതുമാണ് കേന്ദ്ര നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചവറയിലെ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നവകേരള സദസ് എന്തിനാണ് യുഡിഎഫ് ബഹിഷ്കരിച്ചതെന്ന് അവർക്ക് തന്നെ നിശ്ചയമില്ലെന്നും മുഖ്യമന്ത്രി  പറഞ്ഞു. യുഡിഎഫിന്റെ ബഹിഷ്കരണ ആഹ്വാനം ജനങ്ങൾ ചെവി കൊണ്ടില്ല എന്നതാണ് നവകേരള സദസിന്റെ വിജയം. നാടിനെതിരായ സമീപനം ചിലർ എടുക്കുമ്പോൾ അതിനൊപ്പം ഞങ്ങൾ ഇല്ല എന്ന ജനങ്ങളുടെ പ്രഖ്യാപനം കൂടിയാണ് ഈ പരിപാടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിൻറെ ആവശ്യങ്ങളോട് കോൺഗ്രസ് മുഖം തിരിഞ്ഞു നിൽക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ALSO READ: ജനങ്ങളെ കാണാന്‍ ജനകീയ സദസ് ; കരുനാഗപ്പള്ളിയില്‍ ജനസാഗരം, ഫോട്ടോ ഗാലറി

കേന്ദ്രസർക്കാർ സംസ്ഥാനത്തിനെതിരായ അവഗണന തുടരുകയാണ്. എന്നാൽ കേന്ദ്ര ഗവൺമെന്റിനൊപ്പം നിൽക്കുന്ന കാഴ്ചയാണ് കോൺഗ്രസിന്റേത്.നമ്മുടെ നാടിനെതിരെ കടുത്ത വിവേചനം ഉണ്ടായപ്പോഴും പ്രതിപക്ഷം ശബ്ദിച്ചില്ലെന്നും കേന്ദ്രസർക്കാരിനൊപ്പം അണിനിരക്കുന്ന കാഴ്ചയാണ് കണ്ടതെന്നും മുഖ്യമന്ത്രി വിമർശിച്ചു. നേരത്തെ മുതൽ കോൺഗ്രസ് അത്തരം നിലപാടാണ് സ്വീകരിച്ചത്.നമ്മുടെ നാട് കടുത്ത സാമ്പത്തിക പ്രയാസം അനുഭവിക്കുന്നു. കേന്ദ്രം സംസ്ഥാനത്തിന് അനുവദിക്കേണ്ട വിഹിതം നൽകാത്തതാണ് അതിന് ഒരു കാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: ജനങ്ങളെ കാണാന്‍ ജനകീയ സദസ് ; കരുനാഗപ്പള്ളിയില്‍ ജനസാഗരം, ഫോട്ടോ ഗാലറി

കൃത്യമായ മാനദണ്ഡം സംസ്ഥാനത്തിന് നൽകുന്ന വിഹിതത്തിന്റെ കാര്യത്തിൽ വേണം. ഇഷ്ടക്കാർക്ക് വാരിക്കോരി കൊടുക്കുകയാണെന്നും ഇഷ്ടമല്ലാത്തവർക്ക് നക്കാപ്പിച്ച നൽകുന്നതു പോലെ കൊടുക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന് വായ്പ എടുക്കാൻ അനുമതി നൽകിയില്ല. അനാവശ്യ ചെലവിനല്ല വായ്പയെടുക്കുന്നത്. കേരളത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുക ഇതാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. എങ്ങനെ കേരളം മുന്നോട്ട് പോകും എന്ന മനോഭാവമാണ്. പാവപ്പെട്ടവരെ കൂടുതൽ പട്ടിണിയിലേക്കും സമ്പന്നരെ അതി സമ്പന്നതയിലേക്ക് എത്തിക്കുന്നതുമാണ് അവരുടെ നയം. ആ നയമല്ല നമ്മുടേതെന്നും ഇക്കാര്യങ്ങൾ ജനങ്ങൾക്ക് മുന്നിൽ തുറന്നു കാണിക്കാനാണ് ഞങ്ങൾ ഈ പരിപാടി സംഘടിപ്പിച്ചതെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News