‘രാജ്യത്ത് ഭക്ഷണത്തിന്റെ പേരില്‍ ആളുകളെ കൊല്ലുന്നു; പശു സംരക്ഷണത്തിന്റെ പേരില്‍ വേട്ടയാടുന്നു’: മുഖ്യമന്ത്രി

രാജ്യത്ത് ഭക്ഷണത്തിന്റെ പേരില്‍ ആളുകളെ കൊല്ലുന്ന സ്ഥിതിയാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. താന്‍ കഴിക്കുന്ന ഭക്ഷണം തന്നെ മറ്റൊരാള്‍ കഴിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ നമ്മുടെ രാജ്യത്ത് അവകാശമില്ല. ഭക്ഷണത്തിന്റെ പേരില്‍ വീട്ടില്‍ കയറി കൊലപ്പെടുന്ന സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പശുവിനെ സംരക്ഷിക്കുന്നതില്‍ നമ്മളാരും എതിരല്ല. എന്നാല്‍ ആ പശുസംരക്ഷണത്തിന്റെ പേരില്‍ നിരപരാധികളെ വേട്ടയാടുകയും അതിക്രൂരമായി കൊലപ്പെടുത്തുകയും ചെയ്യുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അയര്‍ക്കുന്നത്തുനടന്ന എല്‍ഡിഎഫ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

also read- ‘കേരളം വലിയ തോതില്‍ അവഗണിക്കപ്പെടുന്നു; മോദി സര്‍ക്കാരിനെതിരായ നിവേദനത്തില്‍ ഒപ്പുവെയ്ക്കാന്‍ പോലും യുഡിഎഫ് എംപിമാര്‍ തയ്യാറായില്ല’: മുഖ്യമന്ത്രി

രാജ്യത്ത് ഏറ്റവും നല്ല പാരമ്പര്യമുള്ള പാര്‍ട്ടിയെന്നാണ് കോണ്‍ഗ്രസിനെ പലരും വിശേഷിപ്പിക്കുന്നത്. എന്നാല്‍ ആകോണ്‍ഗ്രസിന്റെ അധപതനം കണ്ടു. കോണ്‍ഗ്രസ് ഒരു മതനിരപേക്ഷ പാര്‍ട്ടിയാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ മതനിരപേക്ഷതുമായി ബന്ധപ്പെട്ട് പറയുകയാണെങ്കില്‍ വര്‍ഗീയതയെ എതിര്‍ക്കുക എന്നതാണ് അടിസ്ഥാനപരമായ കാര്യം. രാജ്യത്ത് സമീപകാലത്തുണ്ടായ കാര്യങ്ങള്‍ പരിശോധിച്ചാല്‍ കോണ്‍ഗ്രസിന് അത്തരത്തിലൊരു നിലപാടില്ലെന്ന് മനസിലാക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

also read- കിടങ്ങൂരിലെ ബിജെപി-യുഡിഎഫ് സഖ്യം പുതുപ്പള്ളിക്ക് വേണ്ടി: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News