‘കേന്ദ്രം പാവപ്പെട്ടവരെ കൂടുതൽ പാവപ്പെട്ടവരാക്കുന്നു, 2025 നവംബർ ഒന്നോടെ കേരളത്തിൽ അതിദാരിദ്രം തുടച്ചുനീക്കും’: മുഖ്യമന്ത്രി

സംസ്ഥാനം കടം എടുക്കുന്ന വിഷയത്തിൽ കേന്ദ്രം ഭരണഘടനാ വിരുദ്ധമായ നടപടിയാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവളത്തെ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വായ്പ എടുക്കുന്ന വിഷയത്തിൽ ഞങ്ങൾക്കത് ആവാം നിങ്ങൾക്കാകില്ല എന്ന നിലപാടാണ് കേന്ദ്രസർക്കാരിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു. പാവപ്പെട്ടവരെ കൂടുതൽ പാവപ്പെട്ടവരാക്കുന്നതാണ് കേന്ദ്ര നയം. എന്നാൽ കേരളത്തിൻറെ നയം ഇതല്ല. ദരിദ്രർ ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണ്. 2025 നവംബർ ഒന്നാകുന്നതോടെ അതിദാരിദ്രം തുടച്ചുനീക്കും. ഇത്തരമൊരു പ്രഖ്യാപനം ഇടതുപക്ഷ സർക്കാരിന് മാത്രമേ സാധ്യമാകൂയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാജ്യത്ത് മറ്റൊരു സംസ്ഥാനവും ഇത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടില്ല. ഫെഡറൽ തത്വങ്ങൾക്ക് നിലക്കാത്ത നിലപാട് കേന്ദ്രം സ്വീകരിക്കുന്നു. കേരളത്തിനായി ഒന്നിച്ചു നിൽക്കണമെന്ന് പ്രതിപക്ഷത്തോടെ ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ ചർച്ച ചെയ്യാം. എന്നാൽ പ്രതിപക്ഷത്തിന്റെ പ്രതികരണം നിങ്ങളുമായി ഒരു യോജിപ്പിനുമില്ല എന്നായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: കേരളത്തില്‍ 32 ശതമാനം വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സില്ല; സമ്പൂര്‍ണ ഇന്‍ഷുറന്‍സ് പരിരക്ഷ നേടാനുള്ള എല്ലാ ശ്രമങ്ങളും എം വി ഡി നടത്തുന്നു

നവ കേരള സദസ് ആരംഭിച്ചത് മുതൽ പ്രതിപക്ഷം കലാപമുണ്ടാക്കാൻ ശ്രമിക്കുകയാണ്. നേതൃത്വം പറയുമ്പോൾ അണികൾ അടിക്കാൻ പുറപ്പെടുന്നു. തിരുവനന്തപുരം നഗരത്തിൽ കോൺഗ്രസ് ആക്രമണം നടത്തുന്നു. എന്നാൽ ജനങ്ങൾ നവകേരള സദസിനെ എല്ലാ അർത്ഥത്തിലും ഉൾക്കൊണ്ടിരിക്കുന്നു എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ALSO READ: അയോദ്ധ്യ പ്രതിഷ്ഠ ചടങ്ങ്; സീതാറാം യെച്ചുരി പങ്കെടുക്കില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News