“ബിജെപിക്ക് അധികാരത്തിലേക്ക് വഴിയൊരുക്കിയത് കോൺഗ്രസ്സ്”: മുഖ്യമന്ത്രി

ബിജെപിക്ക് അധികാരത്തിലേക്ക് വഴിയൊരുക്കിയത് കോൺഗ്രസ്സ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം യുപിഎ സർക്കാർ നടപ്പാക്കിയത് കടുത്ത ജനദ്രോഹ നയങ്ങളാണ്. രണ്ടാമൂഴം ലഭിച്ചപ്പോൾ ആർഎസ്എസ് തനി നിറം പുറത്തെടുത്തു, കേന്ദ്രം മതനിരപേക്ഷതയുടെ കടയ്ക്കൽ കത്തിവച്ചു, മുഖ്യമന്ത്രി പറഞ്ഞു.

Also Read; എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ വെളിപ്പെടുത്തലുമായി സുപ്രീംകോടതി അഭിഭാഷക; സത്യവാങ്മൂലത്തിലെ തെറ്റ് ഇതാദ്യമല്ല

സിഎഎ പ്രതിഷേധത്തിൽ കോൺഗ്രസ് നിലപാടിനെക്കുറിച്ചും മുഖ്യമന്ത്രി പരാമർശിച്ചു. പൗരത്വ പ്രതിഷേധത്തിൽ രാജ്യത്ത് ഒരിടത്തും കോൺഗ്രസ്സിനെ കണ്ടില്ല, കോൺഗ്രസ്സിൻ്റെ നേരിയ ശബ്ദം പോലും കേട്ടിട്ടില്ല. ആർഎസ്എസ് അജണ്ടയെ എന്താണ് കോൺഗ്രസ്സ് എതിർക്കാത്തത് എന്നും മുഖ്യമന്ത്രി പറഞ്ഞു. രാഹുൽ ഗാന്ധി ഇതുവരെ പ്രതികരിക്കാൻ പോലും തയ്യാറായിട്ടില്ല. ലോകത്തെ മറ്റെല്ലാ കാര്യങ്ങളിലും രാഹുൽ പ്രതികരിക്കാറുണ്ട്, എന്നാൽ സിഎഎയെക്കുറിച്ച് ഒരക്ഷരം പറയുന്നില്ല. പ്രകടനപത്രികയിലും കോൺഗ്രസിന് പൂർണ്ണ മൗനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read; കൈരളി ന്യൂസ് തെരഞ്ഞെടുപ്പ് സര്‍വേ നടത്തിയിട്ടില്ല, ലോഗോ ഉപയോഗിച്ച് വ്യാജ പ്രചാരണം; നിയമ നടപടി ആരംഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News