അധിക്ഷേപ വാക്കുകളുമായി പ്രതിപക്ഷ നേതാവ്; നിലവാരമില്ലാത്ത പ്രതിപക്ഷ നേതാവായി പല ഘട്ടങ്ങളായി അദ്ദേഹം മാറിക്കൊണ്ടിരിക്കുന്നുവെന്ന് മുഖ്യമന്ത്രി

Pinarayi vijayan

നിയമസഭയില്‍ ഇതുവരെ ഉണ്ടാകാത്ത അധിക്ഷേപവാക്കുകളാണ് പ്രതിപക്ഷ നേതാവിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും നിലവാരമില്ലാത്ത പ്രതിപക്ഷ നേതാവായി പല ഘട്ടങ്ങളായി അദ്ദേഹം മാറിക്കൊണ്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവിന്റെ എത്രകണ്ട് ഈ തരത്തില്‍ അധഃപതിക്കാം എന്നതാണ് പ്രതിപക്ഷനേതാവിന്റെ വാക്കുകള്‍ ഈസഭ അവജ്ഞയോടെ തള്ളുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

ALSO READ: ജനങ്ങളില്‍ നിന്നും വലിയ പ്രതിഷേധം ഉയരുന്നുണ്ട്, വയനാട് ദുരന്തത്തില്‍ ഒരു സഹായവും കേന്ദ്രത്തില്‍ നിന്ന് ഉണ്ടായിട്ടില്ല: മുഖ്യമന്ത്രി

അതേസമയം പ്രതിപക്ഷ നേതാവില്‍ നിന്നുണ്ടായ പരാമര്‍ശം ദൗര്‍ഭാഗ്യകരമാണെന്ന് സ്പീക്കര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവായിനെതിരായ ഒരു പരാമര്‍ശങ്ങളും സഭയുടെ രേഖകളില്‍ ഉണ്ടാകില്ലെന്നും സ്പീക്കര്‍ പറഞ്ഞു. ചേറിനെതിരെ തുടര്‍ച്ചയായി പ്രതിപക്ഷ നേതാവ് അധിക്ഷേപം ഉന്നയിക്കുന്നുവെന്നും ഏറ്റവും അപക്വമായ പ്രതിപക്ഷ നേതാവ് എന്നതിനാണ് അദ്ദേഹം അര്‍ഹനായിരിക്കുന്നതെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News