തകർച്ചയുടെ വക്കിലായിരുന്ന കയർ മേഖല ഇപ്പോൾ ഉണർവ്വിൻ്റെ പാതയിൽ, കുപ്രചരണങ്ങൾ ജനങ്ങൾ പരിഗണിക്കില്ല; മുഖ്യമന്ത്രി

തകർച്ചയുടെ വക്കിലായിരുന്ന കയർ മേഖല ഇപ്പോൾ ഉണർവ്വിൻ്റെ പാതയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരമ്പരാഗത മേഖലയ്ക്ക് സർക്കാർ മുന്തിയ പരിഗണന നൽകുന്നുവെന്നും, സർക്കാരിനെതിരായ കുപ്രചാരണങ്ങൾ ജനങ്ങൾ പരിഗണിക്കുന്നില്ലെന്നും ആലപ്പുഴയിൽ വെച്ച് നടന്ന നവകേരള സദസിൽ മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: സംസ്ഥാന കലോത്സവത്തില്‍ പഴയിടം തന്നെ; കലവറയില്‍ വെജ് മാത്രം

‘എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തു നിർത്തിയുള്ള സർക്കാരിൻ്റെ നടപടികളിൽ ജനങ്ങൾ തൃപ്തരാണ് വണ്ടിപ്പെരിയാർ കോടതി വിധി അഭിമാനിക്കാവുന്ന ഒന്നല്ല. ഇത് സർക്കാർ പരിശോധിക്കും, തുടർ നടപടികളുണ്ടാവും. അപ്പീൽ സമർപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്’, മുഖ്യമന്ത്രി പറഞ്ഞു.

‘കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം സ്വാഗതാർഹമാണ്. നാടിൻ്റെ പ്രശ്നങ്ങൾ മനസ്സിലാകുന്നവർക്ക് ആ രീതിയിലെ പ്രതികരിക്കാനാവു. കേന്ദ്ര അവഗണന ക്കെതിരെ എല്ലാവരും ഒന്നിച്ച് നിൽക്കണം. കുഞ്ഞാലിക്കുട്ടിയുടെ നിലപാട് പ്രതിപക്ഷത്തെ പുനപരിശോധനയ്ക്ക് പ്രേരിപ്പിക്കട്ടെ. പ്രതിപക്ഷവുമായി ചർച്ചക്ക് സർക്കാർ തയ്യാറാണ്. ഒന്നും പറയാനില്ലാത്തതിനാലാണ് പ്രതിപക്ഷം ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നത്. അത് പ്രത്യേക മനോനിലയാണ്’, മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: അനുജന്റെ തൊട്ടിൽ കയർ കഴുത്തിൽ കുടുങ്ങി ആറ് വയസുകാരി മരിച്ചു

അതേസമയം, തോട്ടപ്പള്ളി പദ്ധതിയിൽ നിന്ന് എത്ര കാലം ആരൊക്കെ സമരം ചെയ്താലും സർക്കാർ പിന്മാറില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിന് ആവശ്യമുള്ള ഒരു പദ്ധതിക്കെതിരെ ആരൊക്കെ മുന്നോട്ട് വന്നാലും സർക്കാർ പിറകോട്ട് പോകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News