“കേരളം നമ്പർ വൺ എന്ന സ്റ്റോറിയാണ് കേരളത്തിന്റെ റിയൽ സ്റ്റോറി”: മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തെക്കുറിച്ച് പെരുംനുണ പറയുമ്പോൾ അത് കാണാൻ ആളുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദി കേരള സ്റ്റോറി കേരളത്തിൻ്റെ റിയൽ സ്റ്റോറി അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സമ്പൂർണ്ണ ദാരിദ്ര്യ നിർമ്മാർജനത്തിലേക്ക് പോകുന്ന സംസ്ഥാനമാണ് കേരളം, കേരളം എല്ലാ കാര്യത്തിലും നമ്പർ ‘വൺ ആണ്. നീതി ആയോഗിൻ്റെ കണക്കുകൾ അതാണ്, ഇതാണ് കേരളത്തിൻ്റെ റിയൽ സ്റ്റോറി. ഒരൊറ്റ കേരള സ്റ്റോറിയെ ഉള്ളു, അത് കേരളം നമ്പർ വൺ എന്ന സ്റ്റോറിയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read; റിയാസ് മൗലവി വധക്കേസ്; സർക്കാർ സമർപ്പിച്ച അപ്പീലില്‍ ഹൈക്കോടതി പ്രതികള്‍ക്ക് നോട്ടീസയച്ചു

കേരളത്തോടുള്ള സംഘപരിവാർ വൈരാഗ്യമാണ് നുണ സ്റ്റോറികൾക്ക് പിന്നിൽ എന്ന് തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ നിയമത്തിൽ കോൺഗ്രസിൻ്റെ പ്രതികരണത്തെക്കുറിച്ചും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ നിയമത്തിൽ കോൺഗ്രസിൻ്റെ ശബ്ദം എവിടെയും കേട്ടില്ല, കോൺഗ്രസ് ഒരിടത്തും പ്രതികരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി. കേരളത്തിൽ ശക്തമായ എൽഡിഎഫ് തരംഗം അലയടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read; കസ്റ്റംസെന്ന് തെറ്റിദ്ധരിപ്പിക്കും; വിദേശത്ത് ജോലി ചെയ്യുന്നവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് തട്ടിപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News