കാപട്യത്തിന്റെ കാപട്യത്തിന്റെ മൂര്‍ത്തീഭാവമാണ് സതീശനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണാടിയില്‍ നോക്കേണ്ടത് നിങ്ങളാണ് ഞാനല്ല.ആദ്യം ഈ നാട് എന്താണ് എന്നത് മനസ്സിലാക്കണം എന്നും പ്രതിപക്ഷ നേതാവിനോട് മുഖ്യമന്ത്രി. നിങ്ങള്‍ ഒരു നിലയെടുക്കുന്നു പിന്നീട് മറ്റുള്ളവരെ പറഞ്ഞുവിടുന്നു. ഇതാണ് നിങ്ങളുടെ കാപട്യം. അത് മറ്റുള്ളവര്‍ക്ക് മനസ്സിലാകുന്നില്ല എന്നാണോ കരുതുന്നതെന്നും പ്രതിപക്ഷ നേതാവിനോട് മുഖ്യമന്ത്രി ചോദിച്ചു. സതീശന്‍ അല്ലാ മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.
സ്പീക്കറുടെ മുഖം മറച്ചു കൊണ്ടുള്ള പ്രതിഷേധം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗോള്‍വാള്‍ക്കറുടെ ചിത്രത്തിന് മുന്‍പില്‍ വണങ്ങിയത് ആരാണെന്ന് സ്വന്തം നേതാവിനോട് പ്രതിപക്ഷ അംഗങ്ങള്‍ ചോദിക്കണം.ഇപ്പോള്‍ ബഹളം വെച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: സിപിഐഎമ്മും സർക്കാറും വാക്ക് പാലിച്ചു: എം വി ഗോവിന്ദൻ മാസ്റ്റർ
അതേസമയം അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയിട്ടും തുടര്‍ പ്രതിഷേധം തുടര്‍ന്ന് പ്രതിപക്ഷം. സഭാ നടപടികള്‍ തുടര്‍ച്ചയായി തടസപ്പെടുത്തുകയാണ്. സ്പീക്കറുടെ മുഖം പ്ലക്കാര്‍ഡ് കൊണ്ട് മറച്ച് പ്രതിപക്ഷ അംഗങ്ങള്‍. പ്രതിപക്ഷ നടപടി അംഗീകരിക്കാനികില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here