സുസ്ഥിര വികസനത്തിനുള്ള യുഎൻ- ഷാങ്ഹായ് ഗ്ലോബൽ അവാർഡ് നേടിയ തിരുവനന്തപുരം നഗരസഭയെ ഹാർദ്ദമായി അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യുഎന്‍ ഹാബിറ്റാറ്റും ഷാങ്ഹായ് മുനിസിപ്പാലിറ്റിയും സംയുക്തമായി നൽകുന്ന ഈ പുരസ്കാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരമാണ് തിരുവനന്തപുരം ആണെന്നും മുഖ്യമന്ത്രി പങ്കുവെച്ച അഭിനന്ദന കുറിപ്പിൽ വ്യക്തമാക്കി.
ALSO READ: ‘കേരള സ്കൂൾ കായികമേള കൊച്ചി 24 കേരളത്തിന്റെ കായിക ചരിത്രത്തിൽ ഇടം പിടിക്കും…’: മന്ത്രി വി ശിവൻകുട്ടി
മുൻപ് ഈ പുരസ്‌കാരം ലഭിച്ചത് ഓസ്ട്രേലിയ, ചൈന, മലേഷ്യ, ഉഗാണ്ട, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലെ പ്രധാന നഗരങ്ങൾക്കാണ് എന്നത് തിരുവനന്തപുരത്തിന്റെ നേട്ടത്തിന്റെ മാറ്റു കൂട്ടുന്നുവെന്നും നഗരവികസനത്തിനായി എൽഡിഎഫ് സർക്കാർ നടത്തിയ ശ്രമങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ മികവോടെ മുന്നേറാൻ കേരളത്തിലെ മറ്റു നഗരസഭകൾക്കും ഇതു പ്രചോദനമാകും എന്നും മുഖ്യമന്ത്രി കുറിച്ചു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക് കുറിപ്പ്
സുസ്ഥിര വികസനത്തിനുള്ള യുഎൻ- ഷാങ്ഹായ് ഗ്ലോബൽ അവാർഡ് നേടിയ തിരുവനന്തപുരം നഗരസഭയെ ഹാർദ്ദമായി അഭിനന്ദിക്കുന്നു. യുഎന് ഹാബിറ്റാറ്റും ഷാങ്ഹായ് മുനിസിപ്പാലിറ്റിയും സംയുക്തമായി നൽകുന്ന ഈ പുരസ്കാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരമാണ് തിരുവനന്തപുരം. മുൻപ് ലഭിച്ചത് ബ്രിസ്ബെയിൻ (ഓസ്ട്രേലിയ), ഫുസു (ചൈന), ജോർജ് ടൗൺ (മലേഷ്യ), കംപാല (ഉഗാണ്ട), സാൽവഡോർ (ബ്രസീൽ) തുടങ്ങിയ പ്രധാന നഗരങ്ങൾക്കാണ് എന്നത് തിരുവനന്തപുരത്തിന്റെ നേട്ടത്തിന്റെ മാറ്റു കൂട്ടുന്നു. കേരളത്തിലെ നഗരവികസനത്തിനായി എൽഡിഎഫ് സർക്കാർ നടത്തിയ ശ്രമങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് ഈ പുരസ്കാരം. കൂടുതൽ മികവോടെ മുന്നേറാൻ കേരളത്തിലെ മറ്റു നഗരസഭകൾക്കും ഇതു പ്രചോദനമാകും. തിരുവനന്തപുരം നഗരത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ നഗരസഭയേയും പ്രവർത്തനങ്ങളുടെ ഫലപ്രദമായ നടത്തിപ്പിൽ സഹകരിച്ച തിരുവനന്തപുരം നിവാസികളേയും അഭിവാദ്യം ചെയ്യുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here