പാലക്കാട് ഒരു മാറ്റം ഉണ്ടാകണമെന്ന് ജനങ്ങളും വോട്ടര്‍മാരും ആഗ്രഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് മാത്തൂരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ പൊതുധാരയില്‍ പാലക്കാടും ചേരണം. ഒരു പൊതു വികാരം മണ്ഡലത്തില്‍ ആകെ ഉയര്‍ന്നു വന്നിരിക്കുന്നു എല്‍ഡിഎഫ് പറയുന്നത് നാട്ടിലെ ജനങ്ങളുടെ അനുഭവസാക്ഷ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാടിന്റെ വികസനം ജനങ്ങള്‍ക്കൊപ്പം നിന്ന് എല്‍ഡിഎഫ് നടപ്പിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിനായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പദ്ധതികള്‍ തടസപ്പെട്ടു. ഇതാണ് എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഡിഎഫ് തുടര്‍ന്നിരുന്നെങ്കില്‍ കേരളത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകുമായിരുന്നോ എന്ന് ചോദിച്ച അദ്ദേഹം നാടിന് ആവശ്യമായ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നതെന്നും പറഞ്ഞു. സര്‍വ്വധസ്പര്‍ശിയായ വികസനം, സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ വികസനം, ഏവരും വികസനത്തിന്റെ രുചി അറിയണം എന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം. ക്ഷേമ പെന്‍ഷന്‍ 600 ല്‍ നിന്ന് ഇടതു സര്‍ക്കാര്‍ വര്‍ധിപ്പിച്ച് 1600ല്‍ എത്തിച്ചു. 60 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നു. പെന്‍ഷനില്‍ 98 % സംസ്ഥാന സര്‍ക്കാരിന്റെ പണമാണ്. കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം കാരണം ചില മാനസങ്ങളില്‍ പെന്‍ഷന്‍ മുടങ്ങി പോയെന്നും മുഖ്യമന്ത്രി പറഞ്ഞു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here