എം. കുഞ്ഞാമന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതികൂല സാമൂഹ്യ സാഹചര്യങ്ങളെ നിശ്ചയദാർഢ്യത്തോടെ മറികടന്ന് ഉയർന്നുവന്ന പ്രഗത്ഭനാണ് എം. കുഞ്ഞാമൻ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മൗലികമായ ധാരണകളും അഭിപ്രായങ്ങളും കൊണ്ട് ശ്രദ്ധേയനായ ഈ സാമ്പത്തിക വിദഗ്ധന് കേരളത്തിന്റെ വികസന കാര്യത്തിൽ സ്വന്തമായ കാഴ്ചപ്പാടുണ്ടായിരുന്നുവെന്നും വലിയ ശിഷ്യസഞ്ചയമുളള അധ്യാപകൻ, എഴുത്തുകാരൻ, എന്നിങ്ങനെ പല നിലകളിൽ ശ്രദ്ധിക്കപ്പെട്ട അദ്ദേഹത്തിന്റെ എതിര് എന്ന ആത്മകഥ ജീവിത യാഥാർഥ്യങ്ങളുടെ പ്രതിഫലനമുള്ളതായിരുന്നുവെന്നും അനുശോചന സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന് വലിയ നഷ്ടമാണ് ഈ വേർപാടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ALSO READ: ചരിത്രത്തിൽ ഇതാദ്യം, കാതലിനെ തേടി ആ നേട്ടമെത്തി; മമ്മൂട്ടി ചിത്രം ഇനി ലോകത്തിന്റെ നെറുകയിൽ
ഡോ.എം. കുഞ്ഞാമനെ തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രമുഖ സാമ്പത്തികശാസ്ത്ര പണ്ഡിതനും ദലിത് ചിന്തകനും അദ്ധ്യാപകനുമായിരുന്നു. 27 വർഷം കേരള സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്നു എം കുഞ്ഞാമന്‍. കേരള സാഹിത്യ അക്കാദമിയുടെ മികച്ച ആത്മകഥയ്ക്കുള്ള അവാർഡ് കഴിഞ്ഞ വർഷം നിരസിച്ചിരുന്നു.
എതിര് എന്ന ആത്മകഥയ്ക്ക് ആയിരിന്നു അവാർഡ് ലഭിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here