കലാഭവൻ ഹനീഫിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

മിമിക്രി കലാകാരനും ചലച്ചിത്രതാരവുമായ കലാഭവൻ ഹനീഫിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഹനീഫിന്റെ നിര്യാണത്തിൽ പ്രമുഖ നേതാക്കളിൽ പലരും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള നടന്മാരും സഹപ്രവർത്തകന്റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തിയിട്ടുണ്ട്.

ALSO READ: കലാഭവൻ ഹനീഫിനെ അവസാനമായി കാണാനെത്തി മമ്മൂട്ടി, മകനെ ചേർത്തു പിടിച്ച് ആശ്വസിപ്പിച്ചു

അതേസമയം, അന്തരിച്ച പ്രിയ കലാകാരൻ കലാഭവൻ ഹനീഫിനെ അവസാനമായി കാണാൻ മമ്മൂട്ടി എത്തിയിരുന്നു. ആന്റോ ജോസഫിനും പിഷാരടിക്കും ഒപ്പമാണ് മമ്മൂട്ടി ഹനീഫിന്റെ വീട്ടിൽ എത്തിയത്. സങ്കടത്തോടെ നിൽക്കുന്ന മകനെ ചേർത്തു പിടിച്ച് ആശ്വസിപ്പിച്ചാണ് മമ്മൂട്ടി മടങ്ങിയത്.

ഇന്ന് വൈകീട്ടോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് കലാഭവൻ ഹനീഫ് മരണപ്പെട്ടത്. ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. 150 ലധികം സിനിമകളിൽ അഭിനയിച്ചു. ജലധാര പമ്പ് സെസെറ്റാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം. സംസ്കാരം നാളെ മട്ടാഞ്ചേരിയിൽ വെച്ച് നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News