സൈനികന്‍ തോമസ് ചെറിയാന്റെ മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

അന്തരിച്ച സൈനികന്‍ തോമസ് ചെറിയാന്റെ മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹിമാചല്‍ പ്രദേശിലെ മഞ്ഞുമലയില്‍ 1968 ല്‍ ഉണ്ടായ വിമാന അപകടത്തില്‍ കാണാതായ, സൈനികന്‍ പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ചെറിയാന്റെ ശരീര ഭാഗങ്ങള്‍ കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.

56 വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹത്തിന്റെ മൃതദേഹത്തിന്റെ ഭാഗങ്ങളെങ്കിലും ലഭിച്ചത് വേര്‍പാടിന്റെ വേദനയിലും കുടുംബത്തിന് ആശ്വാസം പകരുന്നതാണ്. തോമസ് ചെറിയാന് ആദരം അര്‍പ്പിക്കുന്നുവെന്നും ബന്ധുമിത്രാദികളുടെ വ്യസനത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read  : എ പോസിറ്റിവ് രക്തം വേണ്ടത് 30 ദിവസത്തേക്ക്; ബ്ലഡ് കാൻസർ ബാധിച്ച 52കാരന്‍ സുമനസുകളുടെ സഹായം തേടുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News