തങ്ങളുടെ സമ്പാദ്യം സ്വരൂപിച്ച് വയനാടിനായി കൈകോർത്ത കുഞ്ഞുമക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാനായി വിഴിഞ്ഞം ഹാർബർ ഏര്യ എൽ പി സ്കൂളിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ ഇന്ന് ഓഫീസിലെത്തിയിരുന്നു. കുടുക്കയിൽ ശേഖരിച്ച പണവുമായാണ് അവരെത്തിയത്. ദുരിതബാധിതർക്ക് കൈത്താങ്ങാവുന്ന കുഞ്ഞുങ്ങളുടെ കരുതലും സ്നേഹവും അഭിനന്ദനാർഹമാണെന്നും തങ്ങളുടെ സമ്പാദ്യം സ്വരൂപിച്ച് നാടിനായി കൈകോർത്ത കുഞ്ഞുമക്കൾക്ക് എല്ലാവിധ അഭിനന്ദനങ്ങളെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ALSO READ: വയനാട് ദുരന്തം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി കൈമാറി എം എ യൂസഫലി
നിങ്ങളുടെ ഈ കരുതലും സ്നേഹവും എന്നും കാത്തുസൂക്ഷിക്കുക, എല്ലാവിധ ആശംസകളും നേരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരുദ്ധാരണത്തിനും ആ നാടിന്റെ പുനർനിർമ്മാണത്തിനുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നിരവധി സംഭാവനകളാണ് വരുന്നത്. തങ്ങളുടെ സഹോദരങ്ങളുടെ ദുഃഖവും അവർ കടന്നു പോകുന്ന ദുരിതവും തിരിച്ചറിഞ്ഞ് തങ്ങളാൽ കഴിയുന്നത് അവർക്കായി മാറ്റിവയ്ക്കാനുള്ള ശ്രമങ്ങൾ ഏറെ പ്രശംസനീയമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
ALSO READ: ‘ഞങ്ങളുമുണ്ട് കൂടെ…’ വയനാടിന് കൈത്താങ്ങേകാന്‍ കുടുംബശ്രീ
മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം,
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here