ഭരണം നാടിന് വേണ്ടിയാണ്, സ്വന്തം താൽപ്പര്യത്തിന് വേണ്ടിയല്ലെന്ന് കോൺഗ്രസ് ഓർക്കണം: മുഖ്യമന്ത്രി

അധികാരത്തിനു വേണ്ടിയാണ് കോലീബി സഖ്യം കോൺഗ്രസ് ഉണ്ടാക്കിയത് എന്ന് മുഖ്യമന്ത്രി. ഭരണം നാടിന് വേണ്ടിയാണ് എന്നും സ്വന്തം താൽപ്പര്യത്തിന് വേണ്ടിയല്ലെന്ന് കോൺഗ്രസ് ഓർക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു. കോലീബി സഖ്യത്തിൻ്റെ ധാരണയ്ക്ക് വിരുദ്ധമായി സിപിഐഎം ഉൾക്കൊള്ളുന്ന മുന്നണികളുടെ സ്ഥാനാർത്ഥി വിജയിച്ചു. ഇതിൽ നിന്ന് പാഠം ഉൾക്കൊള്ളാതെ കോൺഗ്രസ് കോലിബി സഖ്യം തുടർന്നു.

ഇടമൺ കൊച്ചി പവർ ഹൈ വെ നിലച്ചത് കോട്ടയത്താണ്,സ്വന്തം താൽപ്പര്യത്തിന് വേണ്ടി അത് വേണ്ടെന്ന് വെച്ചു. വേണ്ടപ്പെട്ടവർക്ക് വേണ്ടിയാണ് അന്ന് പദ്ധതിക്ക് എതിരായി കോൺഗ്രസ് സമീപനം സ്വീകരിച്ചത്. എൽ ഡി എഫ് പദ്ധതിയുമായി മുന്നോട്ട് പോയപ്പോൾ തടസപ്പെടുത്താൻ ശ്രമിച്ചു. ഇടതുപക്ഷത്തിൻ്റെ താൽപര്യം നാടിനോടും ജനങ്ങളോടും ആണ്. എൽ ഡി എഫ് മുന്നോട്ട് പോയി. പദ്ധതി നടന്നു, യു ഡി എഫ് കാലത്ത് നിലച്ച പദ്ധതികൾ യാഥാത്ഥ്യമാക്കിയത് എൽ ഡി എഫ് ആണ്. നാഷണൽ ഹൈവേ വികസനം എൽ ഡി എഫ് അല്ലായിരുന്നെങ്കിൽ നടക്കില്ല, വികസനം എണ്ണിപറഞ്ഞ് മുഖ്യമന്ത്രി. യു ഡി എഫ് ഇപ്പോൾ യു ഡി എഫ് അല്ലാതായി . എസ് ഡി പി ഐയുടെയും, ജമാഅത്തെ ഇസ്ലാമിയുടെ താല്പര്യം സംരക്ഷിക്കണം. മുസ്ലിം ലീഗ് ഇവർക്ക് കീഴ്പെട്ടു കഴിഞ്ഞു. ഈ രണ്ടു വിഭാഗത്തെയും മുസ്ലിം സമൂഹം തള്ളിക്കളഞ്ഞതാണ്, ലീഗിന് ഇപ്പോൾ രണ്ട് വോട്ടാണ് പ്രധാനം. ലീഗു കാര്യങ്ങളിൽ പിടി മുറുക്കാൻ കഴിയുന്ന ശക്തിയായി എസ് ഡി പി ഐയും ജമാത്തെ ഇസ്ലാമിയും മാറി. ഈ കൂട്ടുകെട്ട് ഇനിയും ശക്തിപ്പെടും. ലീഗിന് മുൻപത്തെ സമീപനം സ്വീകരിക്കാൻ കഴിയുന്നില്ല എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.എങ്ങനെയും കുറച്ച് സീറ്റ് പിടിക്കുക എന്നതാണ് ലക്ഷ്യം, നാട് എവിടെയെത്തി.കോൺഗ്രസ് ഇതിന് കൂട്ടുനിൽക്കുന്നു. വർഗീയ കാർഡ് ഇറക്കി കളി നടക്കുന്നു.വർഗീയത നാടിനാപത്ത്. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും നാടിനാപത്ത് ആണ്. ബിജെപിയുടെ നയം എല്ലാവർക്കും അറിയാം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

also read: ‘ജമാഅത്തെ ഇസ്ലാമിയുമായി ലീഗിന് മുമ്പേ ബന്ധം, അവരുടെ വോട്ട് നിഷേധിക്കേണ്ട കാര്യമില്ല’; കോണ്‍ഗ്രസിന് മൃദുഹിന്ദുത്വം വേണ്ടെന്നും സാദിഖലി തങ്ങള്‍

താൽക്കാലിക ലാഭത്തിനുവേണ്ടി, ചിലർ അവരുമായി കൂട്ടുകൂടുന്നു,വർഗീയ സംഘർഷം വർദ്ധിപ്പിക്കാനാണ് ബിജെപിയുടെ ശ്രമം.ഇരുട്ടിനെ ഇരുട്ടുകൊണ്ട് നേരിട്ടാൽ കൂരിരുട്ടാണ്, ഇരുട്ടിനെ വെളിച്ചം കൊണ്ട് നേരിടണം എന്നും വർഗീയതയ്ക്ക് മറുപടി മതനിരപേക്ഷതയാണ് എന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News