‘ലീഗിന്റെ മുഖം ജമാഅത്തെ ഇസ്ലാമിയുടേയും എസ്ഡിപിഐയുടേയും ആയി മാറി’: മുഖ്യമന്ത്രി

മുസ്ലിം ലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് നടന്ന എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗിന് മുഖം നഷ്ടപ്പെട്ടിരിക്കുന്നു. 18 സീറ്റ് നേടുമ്പോള്‍ യുഡിഎഫിന്റെ നില കൂടി പരിശോധിക്കണം. ലീഗിന്റെ മുഖം ജമാഅത്തെയുടേയും എസ്ഡിപിഐയുടേയും ആയാല്‍ എങ്ങനെയിരിക്കും. നാല് വോട്ടിന് വേണ്ടി ലീഗ് എസ്ഡിപിഐ ആയി മാറിയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

ALSO READ:രാജസ്ഥാനില്‍ വര്‍ഗീയ സംഘര്‍ഷം, 51 പേര്‍ അറസ്റ്റില്‍, കര്‍ഫ്യു

ഇടതുപക്ഷം പരാജയപ്പെട്ടു എന്നത് വസ്തുതയാണ്. അത് ദേശീയതലത്തില്‍ മാറ്റം വരാന്‍ ജനങ്ങള്‍ ചെയ്തതാണ്. എന്നാല്‍ ജനങ്ങള്‍ എല്‍ഡിഎഫിനെ നെഞ്ചേറ്റുന്നുണ്ട് എന്ന് തന്നെയാണ് വിശ്വാസം. ജനങ്ങള്‍ എല്‍ഡിഎഫിനെ കൈവിടില്ല. സ്വീകരിച്ച നിലപാട് ശരിയായോ എന്നത് ബിജെപിയെ സഹായിച്ച ശക്തികള്‍ നല്ല രീതിയില്‍ ചിന്തിക്കണം. ആര്‍എസ്എസ് അടക്കമുള്ള സംഘപരിവാര്‍ ശക്തികളുടെ പിന്തുണ എല്ലാ കാലത്തും ബിജെപിക്ക് ഉണ്ടായിരുന്നു. എന്നാല്‍ ഇവിടെ ദശാബ്ദ കാലമായി രാജ്യം ഭരിക്കുന്ന ഗവണ്‍മെന്റ് ചില വിഭാഗങ്ങളെ സ്വാധീനിക്കാന്‍ ശ്രമിച്ചു. കേരളത്തില്‍ ചില മതമേധാവികളുമായി നടത്തിയ ചര്‍ച്ചയിലൂടെ പരസ്പര ധാരണ ഉണ്ടാക്കി. ഇപ്പോള്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞല്ലോ, ഇനിയെങ്കിലും ചെയ്തത് ശരിയായോ എന്ന് ചിന്തിക്കണം. ചില മതാധ്യക്ഷന്‍മാര്‍ അവസരവാദപരമായ നിലപാട് എടുക്കുകയായിരുന്നു. എന്നാല്‍ ഇവര്‍ ശരിയല്ലാത്ത നിലപാടാണ് സ്വീകരിച്ചത്. നാടിന്റെ സാസ്‌കാരത്തിന് ചേര്‍ന്ന നിലപാടല്ല എടുത്തത്. സഹോദരങ്ങള്‍ പലവിധ ആക്രമണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. അവര്‍ക്കെല്ലാം വേണ്ടി നിലകൊള്ളുന്നു എന്ന് പറയുന്നവര്‍ ബിജെപിക്ക് അനുകൂല നിലപാട് എടുത്തത് ശരിയായോയെന്ന് ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ:രാജസ്ഥാനില്‍ വര്‍ഗീയ സംഘര്‍ഷം, 51 പേര്‍ അറസ്റ്റില്‍, കര്‍ഫ്യു

കോണ്‍ഗ്രസു ബിജെപിയും കേരളത്തിന് പുറത്ത് ഏറ്റുമുട്ടുമ്പോഴും കേരളത്തില്‍ ഒരു പ്രത്യേക സമരസമുണ്ടാകുന്നു. 4 വോട്ടു കണ്ട് അല്ല ഇടതുപക്ഷം ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കേരളത്തിന്റെ തനതായ വരുമാനം വര്‍ദ്ധിച്ചിട്ടുണ്ട്. എങ്ങനെ കേരളത്തിന്റെ ദൈനംദിന കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുമെന്ന് കാണട്ടെ എന്നതായിരുന്നു കേന്ദ്രനയം. കേരളത്തിന് നല്‍കാനുള്ള വിഹിതത്തിന് വേണ്ടി ഒരക്ഷരം കോണ്‍ഗ്രസ് മിണ്ടിയില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News