ബില്ലുകൾ തടഞ്ഞുവെച്ചത് മറക്കാൻ കഴിയില്ല; ഗവർണറെ വേദിയിലിരുത്തി വിമർശിച്ച് മുഖ്യമന്ത്രി

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വേദിയിലിരുത്തി അതിരൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിപ്ലകരമായ പല നിയമ നിർമ്മാണങ്ങൾക്കും കേരള നിയമസഭ വേദിയായി. എന്നാൽ നിയമസഭ പാസാക്കിയ പല ബില്ലുകളും അന്തിമ അനുമതി ലഭിക്കാതെ പോകുന്നതും വിസ്മരിക്കാൻ സാധിക്കില്ലെന്ന് ഗവർണറെ വേദിയിലിരുത്തി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരള നിയമസഭാ മന്ദിരത്തിൻ്റെ രജത ജൂബിലി ആഘോഷ ചടങ്ങിൽ സംസാരിക്കുയായിരുന്നു മുഖ്യമന്ത്രി.

ലോകായുക്തയുമായി ബന്ധപ്പെട്ടതടക്കം ചില ബില്ലുകൾക്ക് അനുമതി നൽകാതെ ഗവർണർ തടഞ്ഞ് വെക്കുന്നത് കേരളത്തിൽ മുമ്പ് വലിയ ചർച്ചയായിരുന്നു. ഗവർണറുടെ നടപടി മുമ്പ് വലിയ വിമർനശങ്ങൾക്ക് വഴിവെച്ചിരുന്നു.  പല  ബില്ലുകൾക്കും ഗവർണർ ഇനിയും അനുമതി നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഗവർണറെ അദ്ദേഹത്തിൻ്റെ തന്നെ സാന്നിധ്യത്തിൽ വിമർശിച്ചത്.

അതേ സമയം, നിയമസഭ പാസാക്കിയ പല നിയമങ്ങളും വലിയ ചലനങ്ങൾ ഉണ്ടാക്കി എന്നാണ് ഗവർണർ ചടങ്ങിൽ പ്രസംഗിച്ചത്. സംസ്ഥാനത്തിന്റെ സാമൂഹിക ,രാഷ്ട്രീയ, ജനജീവിതത്തിന്റെ അഭിലാഷങ്ങൾ യാഥാർത്ഥ്യമാക്കിയ നിയമങ്ങൾ കേരള നിയമസഭ പാസാക്കി എന്നും ഗവൺൺ പറഞ്ഞു. ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് കേരള നിയമസഭ.ഈ ശ്രീകോവിലിൻ്റെ പവിത്രത ഉയർത്തി പിടിച്ചവരാണ് സാമാജികർ എന്നതിൽ അഭിമാനിക്കാം എന്നും ഗവർണർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration