‘വിനോദസഞ്ചാര ലോകഭൂപടത്തിൽ കേരളത്തിന്റെ തിളക്കമേറ്റിയ വ്യക്തി…’; ചീഫ് സെക്രട്ടറി ഡോ. വി വേണുവിന് ആശംസകളറിയിച്ച് മുഖ്യമന്ത്രി

സർവീസിൽ നിന്ന് വിരമിച്ച ചീഫ് സെക്രട്ടറി ഡോ. വി വേണുവിന് ആശംസകളറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഏറ്റെടുത്ത ഓരോ ഉത്തരവാദിത്തത്തിന്റെ വിജയത്തിലും ഡോ. വേണുവിന്റെ അർപ്പണമനോഭാവവും നേതൃഗുണവും പ്രതിഫലിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തന്റെ ഫേസ്ബുക് പോസ്റ്റിലാണ് മുഖ്യമന്ത്രി ഡോ. വി വേണുവിന് ആശംസകളറിയിച്ചത്.

Also Read; വിലങ്ങാടിനെ വയനാട് ദുരന്ത റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമെന്ന് എന്‍ഡിആര്‍എഫ് സംഘം

പോസ്റ്റിന്റെ പൂർണരൂപമിങ്ങനെ;

ചീഫ് സെക്രട്ടറി ഡോ. വി വേണു ഇന്നു സർവീസിൽ നിന്നും വിരമിച്ചു. സുദീർഘവും സ്തുത്യർഹവുമായ അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥ ജീവിതത്തിനു എടുത്തു പറയേണ്ട നിരവധി നേട്ടങ്ങൾ സ്വന്തമായുണ്ട്. ഏറ്റെടുത്ത ഓരോ ഉത്തരവാദിത്തത്തിന്റെ വിജയത്തിലും ഡോ.വേണുവിന്റെ അർപ്പണമനോഭാവവും നേതൃഗുണവും പ്രതിഫലിച്ചിട്ടുണ്ട്.

ദുരന്തമുഖങ്ങളിൽ പ്രവർത്തനങ്ങളെ മികച്ച രീതിയിൽ ഏകോപിപ്പിക്കാനും ദുരന്തബാധിത പ്രദേശങ്ങളെ പുനരധിവാസ സജ്ജമാക്കി മാറ്റിയെടുക്കുന്ന റീ-ബിൽഡ് കേരള ഇനിഷ്യേറ്റീവ് കാര്യക്ഷമമായി നിർവ്വഹിക്കാനും അദ്ദേഹത്തിനു സാധിച്ചു. ടൂറിസം സെക്രട്ടറി എന്ന നിലയിൽ അദ്ദേഹം പ്രവർത്തിച്ച ഘട്ടത്തിൽ വിനോദസഞ്ചാര ലോകഭൂപടത്തിൽ കേരളത്തിന്റെ തിളക്കമേറ്റാൻ കഴിഞ്ഞു. കേന്ദ്ര സർക്കാരിലെ തന്ത്രപ്രധാനമായ പല പദവികളും ഡോ. വേണു വഹിച്ചിട്ടുണ്ട്.

Also Read; ‘സ്ത്രീകള്‍ക്ക് സിനിമ രംഗത്ത് നിര്‍ഭയമായി പ്രവര്‍ത്തിക്കാന്‍ സുരക്ഷയൊരുക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം’: മുഖ്യമന്ത്രി

മികച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ മാത്രമല്ല, ഒരു കലാകാരൻ എന്ന നിലയിലും ശ്രദ്ധ നേടിയ വ്യക്തിയാണ് അദ്ദേഹം. ഈ പശ്ചാത്തലം താൻ വഹിച്ച ഭരണപരമായ പല ചുമതലകളിലും സർഗാത്മകമായ ഇടപെടലുകൾ നടത്താൻ അദ്ദേഹത്തിന് സഹായകമായി. പൊതുസമൂഹത്തിന്റെ ചുമരുകളില്ലാത്ത വിശാലതയിലേക്കു ശ്രീ. വേണുവിനെ കേരളം സ്വാഗതം ചെയ്യുകയാണ്. ഹൃദയപൂർവ്വം ആശംസകൾ നേരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News