‘പലസ്തീനോടുള്ള ഐക്യദാർഢ്യം നമുക്ക് ഉറക്കെ പ്രഖ്യാപിക്കാം’; അഭിവാദ്യങ്ങൾ അർപ്പിച്ച് മുഖ്യമന്ത്രി

പലസ്തീൻ ഐക്യദാർഢ്യ ദിനത്തിൽ അഭിവാദ്യങ്ങൾ അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആധുനികലോകം കണ്ട ഏറ്റവും മനുഷ്യത്വഹീനമായ വംശഹത്യകളിൽ ഒന്നാണ് പലസ്തീനിൽ നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് തടയാൻ
ലോകരാഷ്ട്രങ്ങൾക്കു മേൽ സമ്മർദ്ദം ചെലുത്താൻ മനുഷ്യസ്നേഹികളുടെ ഐക്യം അനിവാര്യമാണെന്നും പലസ്തീനോടുള്ള ഐക്യദാർഢ്യം നമുക്ക് ഉറക്കെ പ്രഖ്യാപിക്കാമെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം:

ഇന്ന് പലസ്തീൻ ഐക്യദാർഢ്യ ദിനം. മാനവികതയെന്ന മഹത്തായ ആശയം ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് അമേരിക്കൻ സാമ്രാജ്യത്വത്തിൻ്റെ അനുഗ്രഹാശിസ്സുകളോടെ ഇസ്രായേലിലെ സയണിസ്റ്റ് ഭരണകൂടം പലസ്തീനിൽ നടത്തുന്ന ആക്രമണവും അധിനിവേശവും. അവിടെ കുഞ്ഞുങ്ങളും സ്ത്രീകളും ഉൾപ്പെടെ നിരാലംബരായ പലസ്തീൻ ജനത കൂട്ടക്കുരുതിയ്ക്ക് ഇരയാവുകയാണ്. ആധുനികലോകം കണ്ട ഏറ്റവും മനുഷ്യത്വഹീനമായ വംശഹത്യകളിൽ ഒന്നിനാണ് വർത്തമാനകാലം സാക്ഷ്യം വഹിക്കുന്നത്. ഇതിനു തടയിടേണ്ട ഉത്തരവാദിത്തം നാം ഏറ്റെടുത്തേ തീരൂ. അതിനായി ലോകരാഷ്ട്രങ്ങൾക്കു മേൽ സമ്മർദ്ദം ചെലുത്താൻ മനുഷ്യസ്നേഹികളുടെ ഐക്യം അനിവാര്യമാണ്. പലസ്തീനോടുള്ള ഐക്യദാർഢ്യം നമുക്ക് ഉറക്കെ പ്രഖ്യാപിക്കാം. നീതിയ്ക്കും മാനവികതയ്ക്കും വേണ്ടി കൈകോർക്കുമെന്നു പ്രതിജ്ഞ ചെയ്യാം. പൊരുതുന്ന പലസ്തീൻ ജനതയ്ക്ക് അഭിവാദ്യങ്ങൾ!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News