എഴുത്തച്ഛൻ പുരസ്കാരം എൻഎസ് മാധവന് മുഖ്യമന്ത്രി സമ്മാനിച്ചു

EZHUTHACHAN

എഴുത്തച്ഛൻ പുരസ്കാരം എൻഎസ് മാധവന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു.എഴുത്തച്ഛൻ പുരസ്കാരം എൻ എസ് മാധവന് സമ്മാനിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മലയാളത്തിൽ സർഗാത്മകത കൊണ്ട് ഭാവുകത്വം തീർത്ത എഴുത്തുകാരനാണ് എൻ എസ് മാധവനെന്നും കോളിളക്കം സൃഷ്ടിച്ച സമകാലിക രാഷ്ട്രീയ സംഭവങ്ങളിൽ അവധാനതയോടെ പ്രതികരിച്ച ആളാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.പുരസ്കാരത്തിന് ഏവരോടും നന്ദിയെന്ന് എൻ എസ് മാധവൻ പ്രതികരിച്ചു.

തന്റെ രചനയിലൂടെ മലയാളഭാഷയെ അടിമുടി പരിഷ്കരിച്ച കവിയാണ് എഴുത്തച്ഛനെന്ന് മുഖ്യമന്ത്രി. കേരള ഭാഷയെ മാനവീകരിച്ച കവിയാണ്
അദ്ദേഹമെന്നും നാടിന് ഭാവ ഐക്യം ഉണ്ടാക്കിയ കവിയാണ് എഴുത്തച്ഛനെന്നും, അദ്ദേഹം ജാതീയതയുടെ ഇരുട്ടിൽ വിളക്ക് കൊളുത്തി വെച്ച കവിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ENGLISH NEWS SUMMARY: Chief Minister Pinarayi Vijayan presented the Ezhuthachan Award to NS Madhavan. The Chief Minister said that he was very happy to present the Award to NS Madhavan.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News