രാഷ്ട്രത്തിന്റെ ഭാവി അപകടത്തിലാണെന്നും ജനാധിപത്യവും മതനിരപേക്ഷതയും ചോദ്യം ചെയ്യപ്പെടുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കാനാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യം പണാധിപത്യമാക്കി മാറ്റിയിരിക്കുകയാണ് കേന്ദ്രമെന്നും ഇതിനായി പണം സമ്പാദിച്ചു കൂട്ടിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇലക്ട്രല്‍ ബോണ്ട് ഇതിനായുള്ള സംവിധാനമാണ്. കോണ്‍ഗ്രസിനും മോശമല്ലാത്ത രീതിയില്‍ പണം കിട്ടി. രാജ്യത്തെ സര്‍ക്കാരിന് ഇത് പുറത്തു വരരുതെന്ന് താല്‍പ്പര്യമുണ്ട്.
Also Read : അരവിന്ദ് കെജ്‌രിവാളിനെ തിഹാര്‍ ജയിലില്‍ എത്തിച്ചു; പ്രതിഷേധവുമായി എഎപി പ്രവര്‍ത്തകര്‍
ആളുകളെ ഭീഷണിപ്പെടുത്തി പണമുണ്ടാക്കുന്നു. സാന്റിയാഗോ മാര്‍ട്ടിന്‍ 1368 കോടിയാണ് ഇലക്ടറല്‍ ബോണ്ട് നല്‍കിയത്. ഇതില്‍ 50 കോടി കിട്ടിയത് കോണ്‍ഗ്രസിനാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here