വളരെ സുരക്ഷിതമായ ഒരു തൊഴിൽ മേഖലയാണ് പ്രൊഫഷണൽ എന്നതാണ് ധാരണയെന്നും എന്നാൽ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ആ പ്രതീതിയല്ല ഉണ്ടാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പൂനെയിലെ അന്നാ സെബാസ്റ്റ്യന്‍റെ മരണം വല്ലാത്ത നൊമ്പരം പൊതുവിലുണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലുള്ള യൂത്ത് പ്രൊഫഷണൽ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
യുവക്കളുടെ ക്ഷേമം ലക്ഷ്യം വെച്ചുള്ള നിരവധി ഇടപെടലുകൾ ഡിവൈഎഫ്ഐയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. നാടിൻറെ സമാധാനപരമായ അന്തരീക്ഷം ലക്ഷ്യം വെച്ചുള്ള ഇടപെടലുകളും ഡിവൈഎഫ്ഐ നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി. അതേസമയം പൂനെയിലെ അന്നാ സെബാസ്റ്റ്യൻ്റെ മരണം വല്ലാത്ത നൊമ്പരം ഉണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
വളരെ സുരക്ഷിതമായ ഒരു തൊഴിൽ മേഖലയാണ് പ്രൊഫഷണൽ എന്നതാണ് ധാരണ. എന്നാൽ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ കുറിച്ചുള്ള റിപ്പോർട്ടുകൾ ആ ഒരു പ്രതീതിയല്ല ഉണ്ടാക്കുന്നത്. ജോലി ചെയ്യുന്നുണ്ടായിരുന്ന യുവതിക്ക് ജീവൻ നഷ്ട്ടപ്പെടുന്ന സാഹചര്യമുണ്ടായി. അത് വല്ലാത്ത മനോവിഷമം ഉണ്ടാക്കിഎന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here