കേന്ദ്രം രാജ്യത്തിന്‍റെ ഫെഡറൽ സംവിധാനം തകർക്കുന്നു; ഇടതുപക്ഷം നടപ്പാക്കിയത് ജനപക്ഷ വികസനമെന്ന ആശയം: മുഖ്യമന്ത്രി

Pinarayi vijayan

രാജ്യത്തിന്‍റെ പൊതു അന്തരീക്ഷം വിലയിരുത്തുന്ന തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി കേവലഭൂരിപക്ഷം ഇല്ലാതെ ജയിച്ചത് നാം കണ്ടതാണ്. രാജ്യത്തിന്‍റെ ഫെഡറൽ സംവിധാനം തകർക്കുകയാണ് കേന്ദ്രമെന്ന് മുഖ്യമന്ത്രി ആരോപിച്ചു. സംസ്ഥാനങ്ങളെ ദുർബലമാക്കുന്ന പ്രവർത്തനമാണ് നടക്കുന്നത്.

യുഡിഎഫ് ഭരിക്കുമ്പോൾ ഏത് കാലത്താണ് ജനങ്ങൾക്ക് വേണ്ടി നിലകൊണ്ടതെന്നും അദ്ദേഹം ചോദിച്ചു. അടച്ചു പൂട്ടേണ്ടി വന്ന പൊതു വിദ്യാലയങ്ങളുടെ ഒരു ലിസ്റ്റ് തന്നെ ഉണ്ടായിരുന്നു. യുഡിഎഫ് കേരളത്തിൽ ഭരണം തുടർന്നെങ്കിൽ പൊതുവിദ്യാഭ്യാസമേഖലയിൽ ഉള്ള ആയിരകണക്കിന് സ്കൂളുകൾ പൂട്ടി പോയേനെയെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് സർക്കാർ പൊതുവിദ്യാഭ്യാസ യജ്ഞം ആരംഭിച്ചപ്പോൾ അതിനൊപ്പം ജനങ്ങളും അണിനിരന്നു.

ALSO READ; യുഡിഎഫ് നാടകം സംശയമുണ്ടാക്കുന്നു; ഉദ്ദേശ്യം തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്നും ഡോ.തോമസ് ഐസക്

ഇന്ത്യയിലെ നമ്പർവൺ സംസ്ഥാനം കേരളമാണെന്ന് പറഞ്ഞത് നീതി ആയോഗാണ്. യുഡിഎഫ് ഭരിച്ചെങ്കിൽ അങ്ങനെയാവുമോ എന്നും അദ്ദേഹം ചോദിച്ചു. ആരോഗ്യരംഗവും ഏറെ മുൻപന്തിയിലേക്ക് എത്തിയിരിക്കുകയാണ് എന്നദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ നമ്മുടെ കേരളം ലോകം ശ്രദ്ധിക്കുന്ന തരത്തിലുള്ള ആരോഗ്യരംഗം ഉള്ളതാണ്.

ഗെയ്ൽ പൈപ്പ് ലൈൻ 510 കിലോ മീറ്റർ ആണ് നീളം. വെറും 39 കിലോമീറ്റർ ആണ് യുഡിഎഫ് കാലത്ത് പൂർത്തികരിച്ചത്. എന്നാൽ ഇപ്പോൾ അത് പൂർത്തിയായിരിക്കുകയാണ്. യുഡിഎഫ് ആണ് ഭരിക്കുന്നതെങ്കിൽ അത് പൂർത്തിയാവുമായിരുന്നില്ല. നാടിന് ആവശ്യമായ പല പദ്ധതികളും യുഡിഎഫ് കാലത്ത് മുടങ്ങുകയാണ് ചെയ്തത്. എൽഡിഎഫിന് നാടിനോടും ജനങ്ങളോടുമാണ് പ്രതിബദ്ധത. യുഡിഎഫിന് ഇല്ലാത്തതും അതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ALSO READ; കോൺഗ്രസ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നു, അവർ എന്തോ മറച്ചുവെയ്ക്കാൻ ശ്രമിക്കുന്നുണ്ട്; ഡോ ടി എം തോമസ് ഐസക്ക്

നാഷണൽ ഹൈവേ വികസനത്തിൽ രാജ്യമാകെ വികസിക്കുമ്പോൾ നമ്മുടെ അവസ്ഥ പരിതാപകരമായി പോവുകയായിരുന്നു. പിന്നീട് 25% പ്രവർത്തനങ്ങൾ നമ്മൾ ഏറ്റെടുക്കുന്നു. അങ്ങനെയാണ് നാഷണൽ ഹൈവേ വികസനത്തിലേക്ക് കടക്കുന്നത്. മലയോരഹൈവേ-തീരദേശ ഹൈവേക്കായി പതിനായിരം കോടിയാണ് മാറ്റിവെച്ചത്. നാടിന്‍റെ ആവശ്യമാണ് ഇത്. നാടിന്‍റെ കാര്യങ്ങളിൽ ആണ് താൽപ്പര്യം കാണിക്കേണ്ടത്. അതാണ് എൽഡിഎഫ് ചെയ്യുന്നത്. ജനപക്ഷ വികസന കാര്യങ്ങളാണ് എൽഡിഎഫ് ചെയ്തത്. കേന്ദ്രം വലിയതോതിലുള്ള സാമ്പത്തിക ബുദ്ധിമുട്ട് സൃഷ്ടിച്ചതായും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News