ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ വരാന്‍ പോകുന്നത് ആയിരം കോടിയുടെ പദ്ധതികള്‍; ആലപ്പുഴയില്‍ മെഗാ ഫുഡ് പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി

ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ വരാന്‍ പോകുന്നത് ആയിരം കോടിയുടെ പദ്ധതികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭക്ഷ്യ സംസ്‌കരണ മേഖലയെ കൂടുതല്‍ വിപുലീകരിക്കേണ്ടതുണ്ട്. മത്സ്യബന്ധനരീതി ശാസ്ത്രീയമായി മെച്ചപ്പെടുത്തണമെന്നും ഉള്‍നാടന് മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴ ചേര്‍ത്തലയില്‍ മെഗാ ഫുഡ് പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്തെ ചെറുകിട, സൂക്ഷ്മ സംരംഭങ്ങള്‍ വലിയ സംഭാവനകളാണ് നല്‍കുന്നത്. ഇത് കൂടുതല്‍ വിപുലീകരിക്കണം. ഇതിനുള്ള നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള പ്രോത്സാഹനം നല്‍കേണ്ടതുണ്ട്. ഭക്ഷ്യ ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഇടം മുതല്‍ കയറ്റുമതി സാധ്യമാകുന്നിടം വരെ ബൃഹത്സൃംഖലയുടെ നിക്ഷേപം ആവശ്യമാണ്. അതിനുവേണ്ടി കൂടുതല്‍ പരിശ്രമം നടത്തേണ്ടതുണ്ട്. ഇതിനായുള്ള ഗവേഷണം, നൈപുണ്യ പരിശീലനം എന്നില പ്രോത്സാഹിപ്പിക്കണം. കൃത്യമായ ഇടപെടല്‍ നടന്നാല്‍ മേഖലയില്‍ വലിയ മുന്നേറ്റം നേടാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് മികച്ച സ്വീകാര്യതയുണ്ട്. ഇവയെ കൂടുതല്‍ ശാസ്ത്രീയമാക്കി ആളുകളിലേക്ക് എത്തിക്കണം. അത് ചെറുകിട സംരംഭകരുടെ വരുമാന വര്‍ധനവിന് വഴിയൊരുങ്ങും. അതിലേക്കുള്ള ചുവടുവയ്പായി മെഗാഫുഡ് പാര്‍ക്ക് മാറുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News