‘കേരളീയത്തിന് തിരിതെളിഞ്ഞു’ ഇത് മാതൃക, കേരളത്തെക്കുറിച്ച് അഭിമാനിക്കുക: ഉദ്‌ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി സംസാരിക്കുന്നു

കേരളത്തിലെ ഏറ്റവും ആഘോഷമായ കേരളീയത്തിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും വിശിഷ്ടാതിഥികളും ചേർന്നാണ് തിരിതെളിച്ചത്. 68-ാം കേരളപ്പിറവി ദിനത്തിൽ കേരളം പുതിയ ചുവടുവെപ്പാണ് നടത്തുന്നതെന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ലോകമെമ്പാടുമുള്ള കേരളീയർ ഒന്നിച്ച് ആഘോഷിക്കാൻ ഇനി എല്ലാ വർഷവും കേരളീയം ഉണ്ടാകുമെന്നും, കേരളീയത്തെ ഒരു ലോകോത്തര ബ്രാൻഡാക്കി മാറ്റുമെന്നും അദ്ദേഹം വ്യകതമാക്കി.

‘കേരളത്തിന് എല്ലാ തലത്തിലും തനതായ വ്യക്തിത്വം ഉണ്ട്. കേരളീയതയിൽ അഭിമാനിക്കുന്ന മനസ്സ് കേരളത്തിലുള്ളവർക്ക് ഉണ്ടാകണം. ഇളം തലമുറയിൽ അടക്കം അത് കൂട്ടിച്ചേർക്കാൻ ആവണം. കേരളത്തെക്കുറിച്ച് അഭിമാനിക്കുക. അത് ലോക സമക്ഷത്തിൽ അവതരിപ്പിക്കുക, അതാണ് കേരളീയം കൊണ്ട് ഉദ്ദേശിക്കുന്നത്.

ALSO READ: ‘കളറായി കേരളീയം’ വേദിയിൽ ഉലകനായകനും മലയാളത്തിന്റ ബിഗ് ‘എം’സും, തലസ്ഥാന നഗരിയിൽ ഇതുവരെ കാണാത്ത ജനാവലി; വീഡിയോ

ഇത്തരം ഉത്സവങ്ങളുടെ പേരിൽ ചില നഗരങ്ങൾ ലോകമെമ്പാടും അറിയപ്പെടാറുണ്ട്. അത് നമുക്ക് മാതൃകയാണ്. കേരളത്തിൻറെ മതനിരപേക്ഷ ഐക്യം മാതൃകയാക്കാവുന്നതാണ്. വിശ്വ സംസ്കാരത്തിൻറെ മിനിയേച്ചർ നമുക്കുണ്ടെന്ന് വിളിച്ചു പറയാം. നമ്മുടെ നവോത്ഥാനം ഇതര സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. അത് സ്വാതന്ത്ര്യ പോരാട്ടങ്ങളുമായി ചേർന്നുനിൽക്കുന്നു. അര നൂറ്റാണ്ട് കൊണ്ട് ഒരു നൂറ്റാണ്ടിന്റെ ദൂരം ഓടി തീർത്തു’, മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News