വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്‌ദി ആഘോഷങ്ങൾക്ക് സ്റ്റാലിനെ ക്ഷണിച്ച് സർക്കാർ

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്‌ദി ആഘോഷങ്ങൾക്ക് ക്ഷണിച്ച് സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണപത്രം എംകെ സ്റ്റാലിന് കേരളത്തിന്റെ സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ കൈമാറി. 603 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ ഏപ്രിൽ ഒന്നിനാണ് ആരംഭിക്കുക.

നാഗർകോവിലിൽ നടന്ന മേൽമുണ്ട് സമ്മേളനത്തിന്റെ വാർഷികത്തിൽ വൈക്ക സത്യാഗ്രഹത്തിന്റെ വാർഷികം ഒരുമിച്ച് ആഘോഷിക്കണമെന്ന ആവശ്യം മുൻപോട്ടുവെച്ചിരുന്നു. 1924ൽ തമിഴ്‌നാട്ടിലെ അധഃസ്ഥിത പ്രസ്ഥാനത്തെ നയിച്ച ഇ.വി. രാമസ്വാമി നായ്ക്കര്‍ എന്ന പെരിയാര്‍ വൈക്കം സത്യഗ്രഹഭൂമിയിലെത്തി മുന്നണി പോരാളിയായിരുന്നു. ഇതോടനുബന്ധിച്ചാണ് വാർഷികം കേരളവും തമിഴ്‌നാടും ഒരുമിച്ച് ആഘോഷിക്കണമെന്ന ആവഹസ്യം സ്റ്റാലിൻ മുന്പോട്ടുവെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News