‘സർവകലാശാല ഭരണതലപ്പത്തേക്ക് സംഘപരിവാർ ആജ്ഞാനുവർത്തികളെ എത്തിക്കാനുള്ള ഗൂഢപദ്ധതി’; യുജിസിയുടെ ചട്ടഭേദഗതിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

pinarayi-vijayan

ഉന്നത വിദ്യാഭ്യാസമേഖലയിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ പരിപൂർണമായും ഇല്ലാതാക്കുന്ന ഗൂഢപദ്ധതിയാണ് യുജിസിയുടെ 2025 ലെ ചട്ടഭേദഗതിയുടെ കരടിൽ ഒളിച്ചു കടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുജിസിയും കേന്ദ്ര സർക്കാരും അടിച്ചേൽപ്പിക്കുന്ന വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണ, വർഗ്ഗീയവൽക്കരണ, കേന്ദ്രീകരണ നയങ്ങളുടെ തുടർച്ചയാണ് പുതിയ നിർദ്ദേശങ്ങൾ.

വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച്‌ കമ്മിറ്റിയുടെ രൂപീകരണം പോലും ചാൻസലറുടെ മാത്രം അധികാരമാക്കി മാറ്റുന്ന പുതിയ മാനദണ്ഡങ്ങൾ ഫെഡറൽ തത്വങ്ങൾക്കു വിരുദ്ധവും ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളുടെ ലംഘനവുമാണെന്ന് മുഖ്യമന്തി പറഞ്ഞു.

ALSO READ; സമൂഹ മാധ്യമങ്ങളിലൂടെ ബോബി ചെമ്മണ്ണൂർ അപമാനിച്ചെന്ന പരാതി, മുഖ്യമന്ത്രിയ്ക്കും കേരള പൊലീസിനും നന്ദിയറിയിച്ച് നടി ഹണി റോസ്

ഗവർണറുടെ പ്രവർത്തനങ്ങൾ മന്തിസഭയുടെ നിർദേശങ്ങൾക്ക് വിധേയമായിട്ട് ആയിരിക്കണമെന്ന ഭരണഘടനാ കാഴ്ചപ്പാടാണ് ഇവിടെ തകർക്കപ്പെടുന്നത്. സംസ്ഥാന സർവ്വകലാശാലകളിലെ വൈസ് ചാൻസലർ നിയമനമുൾപ്പെടെ കേന്ദ്ര സർക്കാർ താല്പര്യ പ്രകാരം തീരുമാനിക്കപ്പെടുന്നത് ഭരണഘടനയുടെ കൺകറന്‍റ് ലിസ്റ്റിനോടുള്ള വെല്ലുവിളി കൂടിയാണ്. വൈസ് ചാൻസലർ പദവിയിലേക്ക് അക്കാദമിക പരിചയമില്ലാത്തവരെയും നിയോഗിക്കാമെന്ന നിർദ്ദേശം സർവകലാശാല ഭരണതലപ്പത്തേക്ക് സംഘപരിവാർ ആജ്ഞാനുവർത്തികളെ എത്തിക്കാനുള്ള കുറുക്ക് വഴിയാണെന്നും അദ്ദേഹം ആരോപിച്ചു.

സംസ്ഥാന സർവ്വകലാശാലകളുടെ സർവ്വാധികാരിയായി ചാൻസലറെ പ്രതിഷ്ഠിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കുമേലുള്ള കടന്നു കയറ്റം അംഗീകരിക്കാനാവില്ല. യുജിസി കരട് ചട്ടഭേദഗതിയിലെ സംഘപരിവാർ അജണ്ടക്കെതിരെ രാജ്യത്തെ ജനാധിപത്യ ശക്തികൾ രംഗത്തുവരണം എന്നഭ്യർത്ഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News