ലഭിക്കുന്ന പരാതികളിലെല്ലാം സർക്കാരിനോട് വിശദീകരണം ചോദിക്കുന്ന ഗവർണറുടെ നടപടി അഭികാമ്യമല്ല; മുഖ്യമന്ത്രി

ലഭിക്കുന്ന പരാതികളിലെല്ലാം സർക്കാരിനോട് വിശദീകരണം ചോദിക്കുന്ന ഗവർണറുടെ നടപടി അഭികാമ്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആളെ സംഘടിപ്പിച്ച് കരിങ്കൊടി കാണിച് ദൃശ്യങ്ങൾ പകർത്തുന്ന പണി മാധ്യമ പ്രവർത്തകർ ചെയ്യരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസ്സിനോട് അനുബന്ധിച്ച് കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം .

Also read:സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന കോൺഗ്രസ് നേതാവിൻ്റെ പരാതിയിൽ ചീഫ് സെക്രട്ടറിയോട് വിശദീകരണം ചോദിച്ച ഗവർണറുടെ നടപടിയിൽ മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തി. ഇത് സാധാരണ നടപടിക്രമമല്ലെന്നും അഭികാമ്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസ്സിനെതിരെയുള്ള മാധ്യമങ്ങളുടെ നിലപാടിനെ മുഖ്യമന്ത്രി വിമർശിച്ചു. മാധ്യമങ്ങൾ മാധ്യമങ്ങളുടെ പണി ചെയ്യണം.

Also read:കേരള വികസനം തടയാനായി യുഡിഎഫ് -ബിജെപി അന്തർധാര സജീവം; മുഖ്യമന്ത്രി

ആളെ സംഘടിപ്പിച്ച് കരിങ്കൊടി കാണിച്ച് ദൃശ്യങ്ങൾ പകർത്തുന്ന പണി മാധ്യമ പ്രവർത്തകർ ചെയ്യരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ സൗഹൃദമല്ലെന്ന പ്രതീതി തിരുത്താൻ ഏഴ് വർഷം കൊണ്ട് കേരളത്തിന് കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു.സമീപകാലത്ത് കേരളത്തിൽ പ്രവർത്തനം ആരംഭിച്ച വൻകിട സ്വകാര്യ വ്യവസായ സ്ഥാപനങ്ങളുടെ മുഖ്യമന്ത്രി പട്ടിക നിരത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News