‘കേരളം ഇന്ത്യയ്ക്ക് പുറത്തല്ല, കിട്ടേണ്ട സഹായം കേന്ദ്രം തന്നില്ല’: മുഖ്യമന്ത്രി

മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായ അവഗണനയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി. കേരളം ഇന്ത്യയ്ക്ക് പുറത്തല്ലെന്ന് അദ്ദേഹം കേന്ദ്രത്തെ ഓര്‍മിപ്പിച്ചു. 2018ലെ മഹാപ്രളയത്തില്‍ പലരും കേരളത്തെ സഹായിച്ചു. എന്നാല്‍ അര്‍ഹതപ്പെട്ട സഹായം ലഭിച്ചില്ല. സഹായം തരാമെന്ന് പറഞ്ഞവരെ മുടക്കി. ഈ ഘട്ടത്തില്‍ കേന്ദ്രം സ്വീകരിച്ച നിലപാട് ശരിയായില്ല എന്ന് പറയാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. വയനാട് ചിലപ്പോള്‍ ഇപ്പോള്‍ പറയും ചൂരല്‍മല മുണ്ടക്കൈ ദുരന്തം ഇന്ത്യ കണ്ട ദുരന്തങ്ങളില്‍ വലിയ ഒന്നാണ്. കേരളത്തില്‍ ദുരന്തം ഉണ്ടായതിനുശേഷം മറ്റ് സംസ്ഥാനങ്ങളിലുണ്ടായ ദുരന്തങ്ങള്‍ക്ക് കേന്ദ്രം തുക അനുവദിച്ചു. കേരളം ഇന്ത്യയ്ക്ക് പുറത്തല്ല.പ്രധാനമന്ത്രി വയനാട് വന്നപ്പോള്‍ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News