‘മുണ്ടക്കൈ ചൂരൽമല ‌പുനരധിവാസം ലോകത്തിന്‌ മാതൃകയാവുന്ന വിധത്തിൽ നടപ്പാക്കും…’: മുഖ്യമന്ത്രി പിണറായി വിജയൻ

മുണ്ടക്കൈ ചൂരൽമല ‌പുനരധിവാസം ലോകത്തിന്‌ മാതൃകയാവുന്ന വിധത്തിൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സഹായം ഇപ്പോഴും കേരളം പ്രതീക്ഷിക്കുകയും കാത്തിരിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം പ്രശ്നത്തിൽ എൽഡിഎഫ്‌ സർക്കാർ ജനങ്ങൾക്കൊപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടിൽ എൽഡിഎഫ്‌ സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ പ്രചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read; ജാര്‍ഖണ്ഡില്‍ ബിജെപിയുടെ വര്‍ഗീയ പ്രസംഗങ്ങള്‍ ആയുധമാക്കി ജെഎംഎം; തെരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജ്ജിതമാക്കി പാര്‍ട്ടികള്‍

ഉരുൾപ്പൊട്ടൽ ദുരന്തമുണ്ടായപ്പോഴും കേരളം ഒന്നിച്ച്‌ നിന്നു. ഈ ഐക്യത്തിലൂടെയാണ്‌ സംസ്ഥാനം മാതൃകയാവുന്നത്‌. അത്‌ സഹിക്കാനാവാത്ത ചിലരുമുണ്ട്‌. വസ്തുതകൾ തെറ്റിദ്ധരിപ്പിച്ച്‌ അവതരിപ്പിക്കുന്നത്‌ അവരാണ്‌. ഉരുൾപ്പൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിൽ ആശങ്കപ്പെടാനൊന്നുമില്ല. ഒരു ആധുനിക സമൂഹത്തിന്‌ ആവശ്യമായതെല്ലാം ടൗൺ ഷിപ്പിലുണ്ടാവും. ജീവനോപാധികളുമൊരുക്കും .സർക്കാർ ആരെയും കയ്യൊഴിയില്ലെന്നും കേന്ദ്രം സഹായം ഇപ്പോഴും സംസ്ഥാനം പ്രതീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Also Read; ‘എന്തായാലും കോൺഗ്രസുകാർക്ക് അറിയാവുന്നത് പോലെ ഞങ്ങൾക്ക് ബിജെപി നേതാക്കളെ അറിയില്ല…’: വ്യാജ പ്രചാരണങ്ങൾക്ക് മറുപടിയുമായി ടിവി രാജേഷ്

മുനമ്പം പ്രശ്നത്തിലും മുഖ്യമന്ത്രി നിലപാട്‌ വ്യക്തമാക്കി. സർക്കാർ ജനങ്ങൾക്കൊപ്പമാണ്‌. എൽഡിഎഫ്‌ സർക്കാരിന്റേതായ നിലപാട്‌ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വൻ ബഹുജന റാലിയോടെയായിരുന്നു സത്യൻ മൊകേരിയുടെ മുഖ്യമന്ത്രി പങ്കെടുത്ത പ്രചരണ പരിപാടി. കൽപ്പറ്റ പുതിയ സ്റ്റാൻഡ്‌ പരിസരം മുതൽ എസ്‌കെഎംജെ സ്കൂൾ പരിസരം വരെ സ്ഥാനാർത്ഥിയുടെ റോഡ്‌ ഷോയായാണ്‌ റാലി സംഘടിപ്പിച്ചത്‌. എൽ ഡി എഫ്‌ കണ്വീനർ ടി പി രാമകൃഷ്ണൻ, മന്ത്രിമാരായ ഒആർ കേളു, കെ രാജൻ, കെകെ ഷൈലജ ടീച്ചർ, എംവി ശ്രേയാംസ്‌ കുമാർ, കടന്നപ്പള്ളി രാമചന്ദ്രൻ തുടങ്ങിയ എൽഡിഎഫ്‌ നേതാക്കൾ പൊതുയോഗത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News