‘ഞാനോ സർക്കാരോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല’: പിആർ ഏജൻസി വിവാദത്തിൽ മറുപടിയുമായി മുഖ്യമന്ത്രി

Pinarayi Vijayan

താനോ സർക്കാരോ യാതൊരു പിആർ ഏജൻസിയെയും ഏർപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിൻറെ ഭാഗമായി അങ്ങനെ ഒരു ഏജൻസി പ്രവർത്തിക്കുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ; ‘അൻവർ വർഗീയ ശക്തികളുമായി കൈകോർത്തു’: എൽഡിഎഫ് വിടുക ലക്ഷ്യമെന്ന് മുഖ്യമന്ത്രി

അഭിമുഖ  വിവാദത്തിൽ ദ ഹിന്ദു മാന്യമായ നിലപാടാണ് സ്വീകരിച്ചതെന്ന് പറഞ്ഞ അദ്ദേഹം മലയാള മാധ്യമങ്ങൾ ആയിരുന്നുവെങ്കിൽ അങ്ങനെ ചെയ്യില്ലെന്നും പരിഹസിച്ചു.

ALSO READ; വയനാട് ദുരന്തം: പ്രതീക്ഷിച്ച സഹായം കേന്ദ്രത്തിൽ നിന്നും ഇതുവരെ ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി

ഏതെങ്കിലും ജില്ലയെയോ പ്രത്യേകം ഒരു വിഭാഗത്തെയോ കുറ്റപ്പെടുത്തി സംസാരിക്കുന്ന രീതിയിൽ എൻറെ പൊതുപ്രവർത്തനരംഗത്ത് ഇതുവരെ നിങ്ങൾക്ക് കാണാൻ സാധിച്ചിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി ചോദിച്ചു.”ഹിന്ദു മാന്യമായ നിലപാട് എടുത്തു. ഞാൻ പറയാത്ത കാര്യം അവർ പ്രസിദ്ധീകരിച്ചതിനുശേഷം ഖേദപ്രകടനവും തിരുത്തും നൽകി. ഞാനൊരു പി.ആർ ഏജൻസിയെയും ബന്ധപ്പെട്ടിട്ടില്ല.
ഒരു പൈസയും ആർക്കും നൽകിയിട്ടുമില്ല.ദേവകുമാറിന്റെ മകൻ ആവശ്യപ്പെട്ടതു കൊണ്ടാണ് ഹിന്ദുവിന് അഭിമുഖം നൽകിയത്.എപ്പോഴെങ്കിലും ഞാൻ പറയാത്തതാണ് പത്രത്തിൽ വന്നത് എന്ന് പറഞ്ഞതിന് നന്ദി’- മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News