മാലിന്യ നിര്‍മാര്‍ജനത്തിന് എല്ലാവരും കൈകോര്‍ക്കണം; കൂട്ടായ പ്രവര്‍ത്തനം വേണമെന്ന് മുഖ്യമന്ത്രി

മാലിന്യ നിര്‍മാര്‍ജ്ജനത്തിനായി എല്ലാവരും കൈകോര്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹത്തിന്റെ കൂട്ടായ പ്രവര്‍ത്തനമുണ്ടെങ്കില്‍ മാലിന്യമുക്ത നവകേരളമെന്ന ലക്ഷ്യത്തിലേക്ക് എത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

also read- പാർട്ടി നേതാക്കളുടെ കുടുംബാംഗങ്ങളെ വ്യക്തിഹത്യ ചെയ്യാൻ അനുവദിക്കില്ല; കെ കെ ശൈലജ ടീച്ചർ

സമ്പൂര്‍ണ മാലിന്യ സംസ്‌കരണത്തിന് സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടല്‍ മാത്രം പോര. സമൂഹത്തിന്റെ കൂട്ടായ ശ്രമം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ മേഖലയില്‍ ഉള്ളവരും ഒരേ മനസോടെ കൈകോര്‍ത്ത് മാലിന്യ നിര്‍മാര്‍ജ്ജനം ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിവേഗത്തിലാണ് നമ്മുടെ നാട് നഗരവത്ക്കരിക്കപ്പെടുന്നത്. 2035 ആകുമ്പോഴേക്കും കേരളത്തിന്റെ ജനസംഖ്യയുടെ ഏതാണ്ട് 90 ശതമാനം പേരും നഗരത്തില്‍ ജീവിക്കുന്നവരാകുമെന്നാണ് റിപ്പോര്‍ട്ട്. സ്വാഭാവികമായും നഗരവല്‍ക്കരണം ചില സാധ്യതകള്‍ തുറന്നു തരുകയും ചില വെല്ലുവിളികള്‍ ഉയര്‍ത്തുകയും ചെയ്യും. സാധ്യതകളെ ഉപയോഗിക്കുകയും വെല്ലുവിളികളെ നേരിടുകയും ചെയ്യണം. മാലിന്യ സംസ്‌കരണത്തിന് ന്യൂതന മാര്‍ഗങ്ങള്‍ അവലംബിക്കുന്നത് ഇത്തരം വെല്ലുവിളികളെ ഏറ്റെടുക്കാനാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

also read- ‘ഒന്നും ഒളിക്കാനോ മറയ്ക്കാനോ ഇല്ല; എന്ത് പറഞ്ഞാലും മാധ്യമങ്ങള്‍ വളച്ചൊടിക്കുന്നു’: മന്ത്രി മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News