‘രാത്രിയിൽ ഉറങ്ങാൻ കിടന്ന കുഞ്ഞുങ്ങൾ ഉൾപ്പടെയാണ് ദുരന്തത്തിൽപ്പെട്ടത്’: മുഖ്യമന്ത്രി

wayanad landslide

തിരുവനന്തപുരം: ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവരാണ് ഇത്തരമൊരു ദുരന്തത്തിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ട് മണ്ണിനടിയിൽ പുതഞ്ഞുപോയതെന്ന് മുഖ്യമന്ത്രി പിണറായി വിജൻ.
ഹൃദയഭേദകമായ ദുരന്തമാണ് വയനാട്ടിലുണ്ടായതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദുരന്തത്തിൽ ഒരു പ്രദേശം തന്നെ ഇല്ലാതായി. ഇതുവരെ 93 മൃതദേഹങ്ങൾ കണ്ടെത്തി. 128 പേർ പരിക്കേറ്റ് വിവിധ ആശുപത്രയിൽ ചികിത്സയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read- ‘ഹൃദയഭേദകമായ ദുരന്തം; രക്ഷാപ്രവർത്തനം എല്ലാവിധത്തിലും നടക്കുന്നു’:മുഖ്യമന്ത്രി

പോത്തുകല്ലിൽ ചാലിയാറിൽ നിന്ന് 16 മൃതദേഹങ്ങൾ കണ്ടെത്തി. ഇവിടെ നിന്ന് ശരീരഭാഗങ്ങളും കണ്ടെത്തി. പുലര്‍ച്ചെ രണ്ടിന് ആദ്യ ഉരുള്‍പൊട്ടലും 4.10ന് രണ്ടാമത്തെ ഉരുള്‍പെട്ടലുമുണ്ടായി. ദുരന്തത്തിൽ ഒട്ടേറെ പേർ ഒഴുകിപോയി. 34 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. 18 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. രക്ഷാപ്രവര്‍ത്തനം സാധ്യമാകുന്ന രീതിയില്‍ മുന്നോട്ട് പോവുകയാണ്. 45 ദുരുതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 3069 ആളുകളാണ് ക്യാംപുകളിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News