അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ്: തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ എതിർശബ്ദങ്ങളെ തുറുങ്കിൽ അടയ്ക്കാനുള്ള ത്വരയുടെ ഭാഗം: മുഖ്യമന്ത്രി

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് അത്യന്തം പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച ഘട്ടത്തിൽ എതിർശബ്ദങ്ങളെ തുറുങ്കിൽ അടയ്ക്കാനുള്ള ത്വരയുടെ ഭാഗമാണ് ഈ നടപടിയെന്നും, ജനാധിപത്യ പ്രക്രിയയെ ഭയപ്പെടുന്നവരുടെ ഭീരുത്വമാണ് ഇതിൽ തെളിയുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ALSO READ: ജനരോഷം നേരിടാൻ ഒരുങ്ങിക്കോളൂ..ഇ ഡി നടപടി ഇന്ത്യ സഖ്യത്തിന്‍റെ നിശ്ചയദാർഢ്യം വർധിപ്പിക്കും: എം കെ സ്റ്റാലിൻ

അതേസമയം, ജനരോഷം നേരിടാൻ ഒരുങ്ങിക്കോളൂവെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ചത്. മോദിയും ബി ജെ പിയും പരാജയഭീതിയിൽ പ്രതിപക്ഷവേട്ട നടത്തുകയാണെന്നും, ഇ ഡി നടപടി ഇന്ത്യ സഖ്യത്തിന്‍റെ നിശ്ചയദാർഡ്യം വർധിപ്പിക്കുമെന്നും സ്റ്റാലിൻ പ്രതികരിച്ചു. അതിശക്തമായ പ്രക്ഷോഭം ഉയർത്തുമെന്നും എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ സ്റ്റാലിൻ വ്യക്തമാക്കി.

ALSO READ: ‘അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനുള്ള ലക്ഷ്യം’: ഡോ. ജോൺ ബ്രിട്ടാസ് എം പി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News