“വയനാട്ടിൽ പഴകിയ അരി വിതരണം ചെയ്തത് ഗുരുതരമായ സംഭവം, വിശദമായ പരിശോധനയുണ്ടാകും”: മുഖ്യമന്ത്രി പിണറായി വിജയൻ

Pinarayi vijayan

വയനാട്ടിൽ പഴകിയ അരി വിതരണം ചെയ്തതിനു പിന്നിലെ ഉദ്ദേശമെന്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം ഗുരുതരമായ കാര്യമെന്നും, ഇത്തരം കാര്യങ്ങൾ സർക്കാർ അനുവദിക്കില്ലെന്നും വിശദമായ പരിശോധന വിജിലൻസ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കേന്ദ്ര സർക്കാർ കേരളം നേരിട്ട ദുരന്തങ്ങളിൽ ഒരു സഹായവും ചെയ്തില്ലെന്നും, ലഭിക്കാൻ സാധ്യതയുള്ള സഹായങ്ങൾ മുടക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read; ‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംഘടനയുടെ മൗനം ചോദ്യം ചെയ്തു…’: പ്രൊഡ്യൂസഴ്‌സ് സംഘടനയില്‍ നിന്ന് പുറത്താക്കാനുള്ള കാരണം തുറന്നു പറഞ്ഞ് സാന്ദ്ര തോമസ്

കേരളം നശിക്കട്ടെ എന്നതായിരുന്നു ദുരന്തങ്ങളിൽ കേന്ദ്രത്തിന്റെ മനോഭാവം. നാം നേരിട്ട ദുരനുഭവമാണ് ഇത്. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ നിലവിളിച്ച് ഇരിക്കുകയല്ല നാം ചെയ്യാൻ പോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ എല്ലാ ദുരന്തങ്ങളെയും ഐക്യത്തോടെ നിന്ന് അതിജീവിച്ചവരാണ് നമ്മൾ. ഈ വിജയത്തിൻ്റെ നേരവകാശികൾ ജനങ്ങളാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Also Read; ‘പെട്ടി വിഷയം അടഞ്ഞ അധ്യായമല്ല, എല്ലാ വിഷയവും തെരഞ്ഞെടുപ്പിൽ ചർച്ചയാകും; പാലക്കാട് ഇടതുമുന്നണിയുടേത് ശക്തമായ മുന്നേറ്റം’: എംവി ഗോവിന്ദൻ മാസ്റ്റർ

News summary; CM Pinarayi Vijayan reaction on the distribution of stale rice in Wayanad

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News