അങ്കമാലി- ശബരി റെയിൽ പദ്ധതി: എല്‍ദോസ് പി കുന്നപ്പിള്ളിയുടെ സബ്മിഷന് മുഖ്യമന്ത്രിയുടെ മറുപടി

അങ്കമാലി- ശബരി റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട എല്‍ദോസ് പി കുന്നപ്പിള്ളിയുടെ
സബ്മിഷന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. 1997- 98 വര്‍ഷത്തെ റെയില്‍വേ ബജറ്റില്‍ നിര്‍ദ്ദേശിക്കപ്പെട്ട അങ്കമാലി-ശബരി റെയില്‍ പദ്ധതി ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗകര്യമാകുന്നതോടൊപ്പം എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളുടെ സാമ്പത്തിക വികസനത്തിന് വേഗം വര്‍ദ്ധിപ്പിക്കുന്നതുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അഞ്ചുകോടിയോളം തീര്‍ത്ഥാടകരാണ് വര്‍ഷംതോറും ശബരിമലയില്‍ എത്തുന്നതെന്നും, വര്‍ദ്ധിച്ചുവരുന്ന തീര്‍ത്ഥാടക ബാഹുല്യത്തെ ഉള്‍ക്കൊള്ളാന്‍ കൂടുതല്‍ ഗതാഗത സംവിധാനങ്ങള്‍ ഇവിടെ ആവശ്യമാണ്, വിനോദസഞ്ചാര മേഖലയിലെയും വ്യാവസായിക മേഖലയിലെയും മുന്നേറ്റത്തിന് പദ്ധതി ഏറെ ഗുണകരമാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ALSO READ: നിപ പ്രതിരോധം ; കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ എത്തും; കോഴിക്കോട് ജില്ലാ കലക്ടർ

മുഖ്യമന്ത്രിയുടെ മറുപടിയുടെ പൂർണ്ണരൂപം

1997- 98 വര്‍ഷത്തെ റെയില്‍വേ ബജറ്റില്‍ നിര്‍ദ്ദേശിക്കപ്പെട്ട അങ്കമാലി-ശബരി റെയില്‍ പദ്ധതി ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗകര്യമാകുന്നതോടൊപ്പം എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളുടെ സാമ്പത്തിക വികസനത്തിന് വേഗം വര്‍ദ്ധിപ്പിക്കുന്നതുമാണ്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അഞ്ചുകോടിയോളം തീര്‍ത്ഥാടകരാണ് വര്‍ഷംതോറും ശബരിമലയില്‍ എത്തുന്നത്. വര്‍ദ്ധിച്ചുവരുന്ന തീര്‍ത്ഥാടക ബാഹുല്യത്തെ ഉള്‍ക്കൊള്ളാന്‍ കൂടുതല്‍ ഗതാഗത സംവിധാനങ്ങള്‍ ഇവിടെ ആവശ്യമാണ്. വിനോദസഞ്ചാര മേഖലയിലെയും വ്യാവസായിക മേഖലയിലെയും മുന്നേറ്റത്തിന് പദ്ധതി ഏറെ ഗുണകരമാവും.

ALSO READ: അനാവശ്യ വിവാദത്തിന് കാരണങ്ങൾ ഇല്ല, സംസ്ഥാനത്തെ രണ്ട് ലാബുകളിലും നിപ വൈറസ് സ്ഥിരീകരിക്കാൻ കഴിയും: വി ഡി സതീശന് മറുപടിയുമായി മന്ത്രി വീണാ ജോർജ്

റെയില്‍വേ ബോര്‍ഡിന്റെ ആവശ്യമനുസരിച്ച് അങ്കമാലി- ശബരി പദ്ധതിയുടെ 50 ശതമാനം തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്നതിന് തീരുമാനിച്ച് 2021-ല്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് ദക്ഷിണ റെയില്‍വേ റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ദക്ഷിണ റെയില്‍വേ ആരാഞ്ഞിട്ടുള്ള അധിക വിവരങ്ങള്‍ ചേര്‍ത്ത് 3810.69 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് 27.06.2023ന് റെയില്‍വേയ്ക്ക് കൈമാറിയിട്ടുണ്ട്. പദ്ധതിക്ക് 2023-24ല്‍ 100 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

കേരളത്തിന്റെ റെയില്‍വേ വികസന പാതയില്‍ വഴിത്തിരിവാകുന്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബഹു. കേന്ദ്ര റെയില്‍വേ മന്ത്രിക്ക് സംസ്ഥാനം കത്തയച്ചിട്ടുണ്ട്. കേന്ദ്രാനുമതിയോടെ മാത്രമേ റെയിൽ പദ്ധതികൾ നടപ്പാക്കാനാവൂ. ഇത്തരം കാര്യങ്ങളിൽ നാം ഒന്നിച്ച് ശബ്ദം ഉയർത്തണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News