സതീശനും വിജയനും തമ്മിൽ വ്യതാസമുണ്ട്; മുഖ്യമന്ത്രി

നിയമസഭയിൽ മാസ് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സതീശനും വിജയനും തമ്മിൽ ചില വ്യതാസങ്ങളുണ്ട്. അതിപ്പോൾ മുഖ്യമന്ത്രി ആയത് കൊണ്ടല്ല അതിനൊക്കെ മുൻപ്. ഈ ദല്ലാൾ എന്ന് പറഞ്ഞയാളില്ലേ എന്നെ കാണാൻ വന്നപ്പോൾ ഇറങ്ങി പോകണം നിങ്ങൾ എന്ന് പറഞ്ഞിട്ടുണ്ട് അത് എവിടെ വെച്ചാണെന്നോ കേരളാ ഹൌസ്സിൽ വെച്ച്. അത് പക്ഷെ ബഹുമാനപ്പെട്ട സതീശൻ പറയുമോ എന്നറിയില്ല പക്ഷെ അത് പറയാൻ വിജയന് മടിയില്ല.

Also Read: കോൺഗ്രസിലെ വിഴുപ്പലക്കലിന്റെ ഭാഗമായി വന്നിട്ടുള്ള സന്തതികളെ എന്തിന് ഞങ്ങളുടെ തലയിൽ കെട്ടിവെക്കുന്നു; പി പി ചിത്തരഞ്ജൻ എം എൽ എ

അതിപ്പോൾ നിങ്ങളെ ബോധ്യപ്പെടുത്താൻ പറയുന്നതല്ല, അതിനിടയായ ചില കാരണങ്ങളുണ്ട്. മറ്റ് കാര്യങ്ങൾ കൂടുതൽ പറയുന്നില്ലായെന്നും മുഖ്യമന്ത്രി പറഞ്ഞു.പ്രതിപക്ഷം വസ്തുതാപരമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും സോളാർ തട്ടിപ്പ് കേസുകൾ യുഡിഎഫ് സർക്കാരിൻറെ നേതൃത്വത്തിൽ നടന്ന അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും തുറന്നുകാട്ടൽ ആയിരുന്നുവെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

ഇത് യുഡിഎഫ് സർക്കാർ തന്നെ നിയോഗിച്ച കമ്മീഷന്റെ കണ്ടെത്തലാണ്.സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി നൽകിയ പരാതിയിൽ നിയമപദേശം തേടിയിട്ടുണ്ട്.തുടർന്നാണ് കേസ് സിബിഐക്ക് വിട്ടത്…സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് സംസ്ഥാന സർക്കാരിന് ലഭ്യമല്ല. ഇക്കാര്യം മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞത്… ചില നിരീക്ഷണങ്ങൾ ഉണ്ട് എന്നതാണ് വാർത്ത. അത് ഊഹിച്ചെടുത്ത് മറുപടി പറയാൻ സാധ്യമല്ലായെന്നും ഒന്നും മറയ്ക്കാൻ ഇല്ലാത്തതുകൊണ്ടാണ് ചർച്ചയ്ക്ക് തയ്യാറായതെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.

Also Read: “മിസ്റ്റര്‍ ചാണ്ടി ഉമ്മന്‍, നിങ്ങളുടെ രാഷ്ട്രീയ ശത്രുക്കള്‍ നിങ്ങള്‍ക്കൊപ്പമാണ്”: നിയമസഭയില്‍ കെ ടി ജലീല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News