സംസ്ഥാന സുരക്ഷാ കമ്മീഷന്റെ കാലാവധി അഞ്ച് വർഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയെന്ന നിലയ്ക്ക് മുഖ്യമന്ത്രിയാണ് കമ്മീഷന്റെ ചെയര്‍മാന്‍ എന്നും അദ്ദേഹം പ്രതിപക്ഷ നേതാവിന്റെ സബ്മിഷന് മറുപടി നൽകി.
നിയമവകുപ്പുമന്ത്രി, പ്രതിപക്ഷ നേതാവ്, കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നാമനിര്‍ദ്ദേശം ചെയ്യുന്ന വിരമിച്ച ഹൈക്കോടതി ജഡ്ജി എന്നീ അംഗങ്ങള്‍ക്കു പുറമെ ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നീ എക്‌സ്-ഒഫീഷ്യോ അംഗങ്ങളും ബഹു. ഗവര്‍ണ്ണര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന 3 അനൗദ്യോഗിക അംഗങ്ങളും ഉള്‍പ്പെട്ടതാണ് സംസ്ഥാന സുരക്ഷാ കമ്മീഷന്‍. കാലാവധി അവസാനിച്ച സാഹചര്യത്തില്‍ കമ്മീഷന്‍ പുനഃസംഘടിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു വരുകയാണെന്നും അദ്ദേഹം മറുപടിയിൽ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here